ചലനഭേദത്തിൽനിന്നു ഏറ്റവും കലൎന്നിട്ടുള്ള ശബ്ദവുംകൂടി വർതിരിച്ചറിയുവാനുള്ള പ്രത്യേകശക്തി ഉണ്ടാവുന്നതല്ലെന്നു സിദ്ധാന്തിക്കുന്നില്ല. പക്ഷെ ഞാൻ അതു ശീലിച്ചിട്ടില്ല. അതുകൊണ്ടു കാൎയ്യസ്ഥൻ ഇന്നു നിങ്ങളോടു പറഞ്ഞതു എനിക്കു മനസ്സിലാവണമെങ്കിൽ നിങ്ങൾ പറഞ്ഞുകേൾക്കുകതന്നെവേണം. വരൂ ഇനി ഏതെങ്കിലും അമാന്തിക്കേണ്ട, നടക്കുന്നവഴിക്കു സംസാരിക്കാം' എന്നു പറഞ്ഞു കുഞ്ഞിരാമൻനായരൊരുമിച്ചു നടന്നുതുടങ്ങി. കുമാരൻനായർ അടുത്തു പിന്നാലെയും പുറപ്പെട്ടു.
വളരെ താഴ്ന്ന ശ്രുതിയിലാണു് അവർ തമ്മിൽ സംസാരിച്ചിരുന്നതു്. സംഭാഷണത്തിന്റെ അധികം ഭാഗവും കുഞ്ഞിരാമൻ നായരുടെ ഓഹരിയിൽപ്പെട്ടതായിരുന്നു. പിന്നാക്കം തിരിഞ്ഞു 'അല്ലേ' കുമാരാ എന്നു ചോദിക്കുമ്പോൾ, അമ്മാവൻ പറഞ്ഞതിനെ ശരിവയ്ക്കുകയൊ, അമ്മാവന്റെ ഓൎമ്മയെ സഹായിക്കുകയോ ചെയ്യുക മാത്രമേ മരുമകനു ഭാരമുണ്ടായിരുന്നുള്ളു. സ്റ്റേഷനാപ്സരുടെ ജോലി എടയ്ക്കു ചില ചോദ്യങ്ങൾ ചോദിക്കുക മാത്രമായിരുന്നു. ഇങ്ങനെ 'മരണപത്രിക'യെന്നും, 'ശിഷ്യ'നെന്നും, 'ശങ്കരമേനവ'നെന്നും, 'ദേവകിക്കുട്ടി'യെന്നും 'ഒപ്പിട്ടുവോ' എന്നും 'അങ്ങനെയല്ല; ബാലകൃഷ്ണമേനവന്റെ ആവശ്യപ്രകാരം ഇതിന്നുമുമ്പും അമ്മു അവരെ കാണുവാൻ പോയിട്ടുണ്ടു്' എന്നും മറ്റും പറഞ്ഞും ചോദിച്ചും തെറ്റു തീൎത്തും അവർ മൂന്നുപേരും ശിവക്ഷേത്രത്തിങ്കലോളം എത്തി. ഇവിടെവെച്ചു കുഞ്ഞിരാമൻനായർ പിന്നാക്കം തിരിഞ്ഞു-
'കുമാരാ, കുമാരൻ പോയി കുഞ്ഞുണ്ണിനായരിൻസ്പെക്ടർ വന്നിട്ടുണ്ടോ, ഇല്ലെങ്കിൽ എന്നുവരും എന്നൊക്കെ