ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
87


അന്വേഷിച്ചുവരു. വന്നിട്ടുണ്ടെങ്കിൽ കാൎയ്യസ്ഥൻ എന്നാണു് ഹാജരാവേണ്ടതു എന്നുകൂടി അറിഞ്ഞുവരണം' എന്നു മരുമകനോടു കല്പിച്ചിട്ടു ഭാസ്ക്കരമേനവനോടുംകൂടി പരിവട്ടപ്പാടത്തേക്കുള്ള ഇടവഴിയിലേക്കു തിരിച്ചു.

കുമാരൻനായർ 'ഉപ്പുംകൊള്ളാം, വാവും കളിക്കാം' എന്നു കരുതി സല്ലാപരംഗം പ്രവേശിപ്പാനായി ശിവൻകാട്ടിലേക്കു പുറപ്പെട്ടപ്പോൾ കുഞ്ഞുകൃഷ്ണൻ അത്താഴത്തിനുള്ള അരിയും വാങ്ങിക്കൊണ്ടു ചേരിപ്പറമ്പിലേക്കുള്ള യാത്രയായിരുന്നു.

കുഞ്ഞുകൃഷ്ണാ! എന്നു കൈകൊട്ടി വിളിച്ചപ്പോൾ അയാൾ, പെട്ടെന്നു തിരിഞ്ഞു കുമാരൻനായരെക്കണ്ട താമസം, അവിടെത്തന്നെ നിന്നു. എന്നിട്ടു നെറ്റി ചുളിച്ചു വായ് ഒരു പുറത്തേക്കു കോട്ടി എന്തെന്നില്ലാത്ത അസഹ്യതയുള്ളതുപോലെ-

എന്താ വേണ്ടതു എന്നു കഴുത്തുവെട്ടിച്ചുകൊണ്ടു ചോദിച്ചു. ഇതു കഴിഞ്ഞപ്പോൾതന്നെ കുമാരൻനായൎക്കു സാമാന്യത്തിലധികം തൃപ്തിയായി എങ്കിലും ആവശ്യം തന്റേതായിപ്പോയല്ലോ എന്നു വിചാരിച്ചു ഒരു ദീർഘശ്വാസത്തോടുകൂടി-

'ഇൻസ്പെക്ടർ ചേരിപ്പറമ്പിലുണ്ടോ?' എന്നു ചോദിച്ചു. 'ഇല്ല' എന്നുമാത്രം മറുപടിപറഞ്ഞു കുഞ്ഞുകൃഷ്ണൻ തിരിയും മുമ്പു്-

'എന്നുവരും' എന്നുകൂടി ചോദിക്കുവാൻ കുമാരൻനായൎക്കു ക്ഷമയുണ്ടായി. ഇതിന്നുത്തരമായി നാളെ എന്നു ഉറക്കെയും അവനോന്റെ ജോലിനോക്കിയാൽമതിയെന്നു പതുക്കയും പറഞ്ഞുകൊണ്ടു കുഞ്ഞുകൃഷ്ണൻ അവന്റെ പാടുനോക്കി നടന്നു.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/93&oldid=174008" എന്ന താളിൽനിന്ന് ശേഖരിച്ചത്