ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
88


ഈ സമയത്തു ദേവകിക്കുട്ടി കുമാരൻനായരെ കാത്തുകൊണ്ടു വടവൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്നിരുന്നതും കുമാരൻനായർ അവിടെ ചെന്നപ്പോൾ നേരെ വൈകിയതും അവിടെവച്ചുണ്ടായ സംഭാഷണത്തിൽനിന്നു കുഞ്ഞുകൃഷ്ണൻ പറഞ്ഞതു പൊളിയല്ലെന്നു കുമാരൻനായൎക്കു മനസ്സിലാകുവാൻ എടായതും വായനക്കാർ ഓൎക്കുന്നുണ്ടല്ലൊ.

ഇനി വായനക്കാരുടെ ശ്രദ്ധ കുഞ്ഞിരാമൻനായരുടേയും സ്റ്റേഷനാപ്സരുടേയും ഗതിയേയും പ്രവൃത്തിയേയും അല്പനേരത്തേക്കു പിന്തുടരട്ടെ. ഇവർ കുമാരൻനായരോടു വേർപിരിഞ്ഞു പരിവട്ടപ്പാടത്തിന്റെ തെക്കേക്കരക്കൽ മഹർഷിമാരുടെ ആശ്രമംപോലെ ശാന്തമായ ഒരു വീട്ടിനെ ലക്ഷ്യമാക്കിക്കൊണ്ടാണു നടന്നിരുന്നതു്.

പഴക്കംചെന്നതും സകലതും പരിഷ്കാരംകൊണ്ടു വെള്ളയടിക്കുന്നതിനു മുമ്പു നാഗരികത്വത്തിന്റെ ബാധയേൽക്കാത്തതായ ഒരു നാടൻ പാപ്പിടത്തിന്റെ മാതൃക ഒരു നോക്കു കണ്ടാൽ കൊള്ളാമെന്നു ആഗ്രഹിക്കുന്നവർ പരിവട്ടപ്പാടത്തിറങ്ങി തൊക്കോട്ടു തിരിഞ്ഞുനോക്കിയാൽ മതി. കൃത്രിമമോടിയുടെ ശകലംപോലും മേലേവീട്ടിൽ കയ്മളുടെ പടിക്കടുത്തു ചെന്നിട്ടില്ല. പടിമുതൽ പുരമുകളുവരെ പ്രകൃതിദേവി പ്രസാദിച്ചുകൊടുത്തിട്ടുള്ള ഉപകരണങ്ങളെ കഴിയുന്നതും കേടുപാടുവരുത്താതെയാണു ഉപയോഗിച്ചിട്ടുള്ളതു്. പടിയുടെ സ്ഥാനത്തുള്ള കടമ്പ വാക്കത്തിയുടെ ഉപദ്രവം വളരെ അനുഭവിച്ചിട്ടില്ല. പാടത്തു കിടന്നിരുന്ന കഴിമണ്ണിനു മേലേവീട്ടിൽ ഭിത്തിയുടെ പദവി ലഭിക്കത്തക്കയോഗം ഉണ്ടായി എങ്കിലും സഹജമായ പ്രകൃതിക്കു അധികമൊന്നും മാറ്റം വന്നിട്ടില്ല. വയ്ക്കോലുകൊണ്ടു മേഞ്ഞു 'ഞറള' വള്ളികൊണ്ടു കെട്ടിയുറപ്പിച്ചിട്ടുള്ള മേൽപുര പ്രകൃതിദേവിയുടെ മഞ്ഞു, മഴ, വെയിലു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/94&oldid=174009" എന്ന താളിൽനിന്ന് ശേഖരിച്ചത്