ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരാലർദ്ധക്ഷണംകൊണ്ടരിനികരതമ-
സ്കാണ്ഡമാർത്താണ്ഡഭാസ്സാ-
മാരാലെന്നമ്മവീണ്ടും പുതിയൊരുകമലാ-
വാസകാസാരമായി,
ആരാജീവാക്ഷസേവാരതനമിതഗുണം
പൂണ്ട മാർത്താണ്ഡവർമ്മ-
ക്ഷ്മാരാകാചന്ദ്രമസ്സും ഭഗവതി! വസുധേ!
വഞ്ചി! നിഞ്ചിത്തനാഥൻ.       ൨൧

നേരായിട്ടിപ്പൂവൊന്നിച്ചടരിനെതിരിടു-
ന്നോരു പോരാളിമാർതൻ
വാരാളും കണ്ഠരക്തപ്പുഴയിൽ മുഴുകിയും
പൊങ്ങിയും കേളിയാടി
ധാരാളം ധൗതഭാവം തടവിന പുകളാൽ-
ധന്യനായ്ത്തീർന്ന നവ്യ-
ശ്രീരാമൻ ധർമ്മരാജക്ഷിതിശതമഖനും
ദേവി! തേ ജീവിതേശൻ.       ൨൨

വാണീമാതിന്റെ വക്ഷോരുഹയുഗളി വഹി-
ക്കുന്ന നൽസ്തന്യസാരം
താണീടാതാസ്വദിപ്പാൻ തരമുടയമഹാൻ,
ഗർഭപാത്രാന്തരത്തിൽ
വാണീടുന്നാളുമൂഴിക്കധിപതി, വളരെ
ഖ്യാതിമാൻ, സ്വാതിജാത-
ക്ഷോണീസീമന്തമുത്തും കൃതസകലജഗ-
സ്വിസ്മയൻ യുഷ്മദീയൻ.       ൨൩

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/10&oldid=174016" എന്ന താളിൽനിന്ന് ശേഖരിച്ചത്