ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബമ്പാക്കല്ലുപ്പു ബർമ്മാപ്പടവരിയിവത-
ന്നാഗമം സമ്പ്രതീക്ഷി-
ച്ചെമ്പാടും പൗരർ നില്പാനിനിയുമിടവരൊ-
ല്ലെന്നു ചിന്തിച്ചു മേന്മേൽ
തൻപാരിൽത്തന്നെ രണ്ടും വിളവതിനു തരം
നൽകി നൽക്കീർത്തിപൂരം
സമ്പാദിപ്പാനുമിക്ഷ്മാശശി സതതകൃപാ-
സാഗരൻ ജാഗരൂകൻ       ൩൦

നാടന്മട്ടുള്ള തായോരുഴവു വിത വളം-
ചേർക്കലിച്ചൊന്നതൊന്നും
വേടർക്കും വേണ്ട; മാടും പുതിയ കൃഷിപരി-
ഷ്കാരസാരം ഗ്രഹിപ്പൂ;
ആടൽപ്പാടല്പമെന്തെന്നറിവതിനിടയാ-
കാതെ നിർബാധമെന്നും
പാടം പച്ചപ്പടത്തെപ്പരിചൊടണിവതി-
പ്പാർത്ഥിവേന്ദ്രപ്രഭാവം       ൩൧

മാനും മുട്ടിക്കിടക്കും മലയുടെ മുകളും
കർണ്ണധാരർക്കശേഷം
മാനം മുട്ടിക്കുമോരോ കടലൊടു കിടയാം
കായലും മിക്കവാറും
ആനന്ദത്തോടു നെല്ലിൻകതിരുമതിരുവി-
ട്ടന്യധാന്യങ്ങളും പൂ-
ണ്ടൂനംവിട്ടൂഴിമാതിന്നുദയമുയരുമാ-
റുന്നമുച്ചുല്ലസിപ്പൂ       ൩൨

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/13&oldid=174019" എന്ന താളിൽനിന്ന് ശേഖരിച്ചത്