ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘോരാകാരം നിനച്ചാൽക്കൊടിയ നരകവും
കുമ്പിടത്തക്ക ഭൂഭൃൽ-
കാരാഗാരം തദന്തസ്ഥിതഖലതതിയെ-
സ്സൽപ്പഥത്തിൽപ്പുലർത്തി
സാരാസാരജ്ഞരാക്കുന്നതിനു സതതമി-
സ്സാധുലോകാനുകമ്പാ-
പാരാവാരം പ്രയത്നിപ്പതു ഫലപടലീ-
പൂർണ്ണമായ്ത്തീർന്നിടുന്നു       ൪൫

ആരാനും ബാല്യകാലത്തഘമെഴുകിലതിൻ
ഹേതു മാതാപിതാക്ക-
ന്മാരാണെന്നോർത്തു കാരാഗൃഹവസതി കനി-
ഞ്ഞക്കുമാരർക്കു മാറ്റി
നേരായുള്ളോരു വിദ്യാപദവിയിൽ നെടുനാൾ
സ്വൈരസഞ്ചാരയോഗം
ധാരാളം നൽകുവോരിദ്ധരണികുലിശഭൃ-
ദ്വർയ്യനാചർയ്യചർയ്യൻ       ൪൬

മഞ്ചാടിക്കൊത്തകാർയ്യം മലയിലധികമായ്
മാറുമാറോടി വക്കീൽ-
തഞ്ചാരത്തെത്തി രാവുംപകലുമനുദിനം
നമ്പരെന്നമ്പരന്നോർ
പഞ്ചായത്തേർപ്പെടുത്തിപ്പരിചൊടിളഭരി-
ക്കുന്നൊരിമ്മന്നനാൽത്താൻ
നെഞ്ചാടീടാതെ നേടുന്നതു നിരുപമമാം
നിത്യസൌഹിത്യസൌഖ്യം       ൪൭

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/18&oldid=174024" എന്ന താളിൽനിന്ന് ശേഖരിച്ചത്