ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാന്താരങ്ങൾക്കു ഘണ്ടാപഥപദമനിശം
കൈവളർത്തി ക്ഷണത്തിൽ-
പ്രാന്താലംകാരമാകും പല പുതിയതരം
പാത വെട്ടിച്ചു പാരിൽ
താൻതാൻ സന്മാർഗ്ഗബോധം സതതമഖിലലോ-
കത്തിനും ചേർത്തു നിത്യ-
സ്വാന്താനന്ദത്തെ നൽകുന്നിതു സുജനശുഭ-
സ്തോമദൻ ഭൂമഹേന്ദ്രൻ        ൪൮

കാട്ടാനയ്ക്കും കടക്കുന്നതിനു കഴിവക-
ന്നർക്കരശ്മിക്കു പാദം
നാട്ടാൻ പോലും പ്രയാസം തടവുമടവിയിൽ-
ത്തുംഗശൃംഗാടകങ്ങൾ
കേട്ടാലാശ്ചര്യമേറും വിധമവധിവെടി-
ഞ്ഞുണ്ടവയ്ക്കുള്ളിൽ മേന്മേൽ
മോട്ടോറോടിപ്പു മൂലംനൃപനുടെകൃപയാ-
ലെപ്പൊഴും തൽപ്രജൌഘം       ൪൯

ശൈലപ്രസ്ഥത്തിൽനിന്നും ഝടിതി പടുതര-
പ്രൗഢികൈക്കൊണ്ടു ചാടി-
കൂലംകുത്തിക്കുതിക്കും കുടിലതടിനികൾ-
ക്കുള്ള കോലാഹലത്തിൽ
ആലംബംവിട്ടുകേഴും ജനതയുടെ ഹിത-
ത്തിന്നു നന്നായനേകം
പാലംകെട്ടിപ്പു മേന്മേൽപ്പരിഹസിതസരി-
ഡ്ഡാമരൻ രാമരാജൻ        ൫൦

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/19&oldid=174025" എന്ന താളിൽനിന്ന് ശേഖരിച്ചത്