ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാനസ്പത്യങ്ങൾ വാനംവരെ വളരുവതിൻ
വൻപെഴും പാർശ്വദേശം
ഗാനത്താൽപ്പൂതമാക്കും കിളികളുടെ കളി-
ക്കൊഞ്ചൽതഞ്ചും വനത്തെ
മാനത്തിൽക്കണ്ടു മർത്യാവലി മഹിതമഹാ-
നന്ദപർയൂഷയൂഷം
പാനംചെയ്യുന്നതാമാപ്പദവിയുടെപൃഥു-
ഖ്യാതി വിശ്വാതിശായി       ൫൪

മാനം പണ്ടേയ്ക്കുംപണ്ടേ പതഗപതിഗതി-
ക്കുള്ളിതില്ലാതെയാക്കി-
ത്താനത്യന്തം സുദൂരം സവിധമിവയിലു-
ള്ളർത്ഥഭേദത്തെ നീക്കി
ഈ നമ്മെക്കൂപഭേകസ്ഥിതിയിനിയുമിയ-
ന്നിൻഡ്യ കാണാതിരിപ്പാൻ
സ്യാനന്ദൂരത്തിലേക്കശ്ശകടസൃതികട-
ക്കുന്നു സാടോപമിപ്പോൾ       ൫൫

മൂലക്ഷ്മാപാലനാലപ്പുഴയിലധികമാ-
യാഴിതന്നുള്ളിൽ നീട്ടി-
പ്പാലംകെട്ടി പ്രശസ്യസ്ഥിതിയിൽ വണിജരെ-
പ്പാലനംചെയ്കമൂലം
ശ്രീലക്ഷീദേവിയാൾതൻനയനചലനമാം
ലോലലേലംബലീല-
യ്ക്കാലംബസ്ഥാനമായത്തുറമുഖമെവനും
ദൃഷ്ടിസന്തുഷ്ടിചേർപ്പൂ.       ൫൬

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/21&oldid=174028" എന്ന താളിൽനിന്ന് ശേഖരിച്ചത്