ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാരാതീവഞ്ചിയെങ്ങും പ്രചുരതരശുഭൈ-
കാസ്പദാസ്പത്രി വായ്പി-
പ്പോരാ ശ്രീരാമവർമ്മാഭിധയിൽ വിദിതമാം
ദിവ്യപഞ്ചാക്ഷരത്തെ
നേരായിക്കേട്ടു ഞെട്ടും മനമൊടു സതതോ-
ച്ചാപലോച്ചാടനത്ത്-
ന്നാരാൽ പാത്രീഭവിപ്പൂ ഹരി! ഹരി! വിവിദ-
വ്യാധിചാതുർദ്ദശങ്ങൾ       ൫൭

ആയുർവ്വേദാഖ്യകോലും വിടപി, കടപുഴ-
ക്കുന്നതിന്നാഞ്ഞുചുറ്റി-
പ്പായും പാശ്ചാത്യവൈദ്യപ്പുഴയിലെഴുമൊഴു-
ക്കുത്തിലുദ്യൽപ്രകമ്പം
കായും ഹൃത്തോടു നിൽക്കുന്നളവതിനെ മനം-
വച്ചുറപ്പിച്ചു മേന്മേൽ-
ക്കായും പൂവും കലർത്തിക്കനിവൊടു പരിപാ-
ലിച്ചു മൂലക്ഷിതീശൻ       ൫൮

പൗരാശ്രേഷ്ഠർക്കു പാരം നിജനഗരപരി-
ഷ്കാരധൗരേയഭാവം
ചേരത്തക്കോരു ചട്ടം ശരിവരെയരുളി-
ത്തത്സഭാംഗങ്ങളാവാൻ
ആരംഭിക്കും ജനങ്ങൾക്കതിനെയനുവദി-
ക്കുന്ന ഗണ്യാധികാരം
സ്ത്രീരത്നങ്ങൾക്കുമേകീ നിശിതമതി ജഗ-
ദ്രക്ഷിവഞ്ചിക്ഷിതീന്ദ്രൻ       ൫൯

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/22&oldid=174029" എന്ന താളിൽനിന്ന് ശേഖരിച്ചത്