ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈമട്ടോരോന്നു ഞാനീയവനനവകലാ-
മർമ്മവിൽകർമ്മവൃത്ത-
ഗ്രാമംവർണ്ണിച്ചു നിന്നാലതിനൊരവധിയി-
ല്ലൊറ്റവാക്കിൽക്കഥിക്കാം
ഈമന്നൻതങുണൌഘം നിഖിലവസുമതീ-
പാലജാലാവലേപ-
സ്തോമാപ്രാദ്യൽസരോജാകരനികരഖിലീ-
കാരനീഹാരപൂരം       ൭൫

ഭേദംകൂടാതെ സർവ്വപ്രജകളെയുമൊരേ-
മട്ടു സൌരാജ്യസമ്പൽ-
സ്വാദന്യൂനം ഭുജിപ്പിച്ചലിവിൽ വിലസുമീ-
നന്മഹീശൻ മനീഷി
മോദംകൈകൊണ്ടു രക്ഷാവിധിയിൽ മഹിതമാം
മൈഥിലീനാഥലീലാ-
വൈദഗ്ധ്യം കൈവളർക്കും വിരുതുകൾ ജഗതീ-
ലോചനാസേചനങ്ങൾ       ൭൬

ദാസീഭാവംവഹിപ്പോരവനകലയൊടും
ദാനധർമ്മാഗമത്തിൻ
നാസീരത്തിൽഗമിക്കും നരപരിവൃഢർതൻ-
നായകസ്ഥാനമോടും
ജീ.സീ.യെസ്സൈതുടങ്ങിപ്പലവിരുതുകളാ-
ർന്നുല്ലസിക്കുന്നൊരിന്നൽ-
ഭൂസീമന്തൈകഭൂഷാമണി ഭുവനനഭ-
സ്സിന്നു പൂർണ്ണേന്ദുതന്നെ       ൭൭

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/28&oldid=174035" എന്ന താളിൽനിന്ന് ശേഖരിച്ചത്