ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശൈലാലിപ്രായമെന്നും മിഴിയുമകമലർ-
ക്കാമ്പുമൊന്നാം പുമർത്ഥ-
പ്പാലാഴിപ്പള്ളിവെള്ളത്തിരകളില്വിഹരി-
പ്പോരു ശുഭ്രോരുകീർത്തി
നീലാംഭോദാഭനീലാധവപദകമലാ-
ലംബി ഭൂപാലമാലാ-
ലീലാലങ്കാരമസ്മദ്വിഭു ദൃഢമവനീ-
ശാർവ്വരീപാർവ്വണേന്ദു       ൭൮

ആനന്ദം പൂണ്ടു പത്മാസഹചരചരണ-
ത്താമരത്തൂമലർത്തേൻ
പാനം ചെയ്‌വാൻകളിച്ചാർത്തിളകിന വരിവ-
ണ്ടിണ്ടകണ്ടിണ്ടലെന്ന്യേ
താനമ്പിൽച്ചേർത്തു ചൂഡാതടിയിലണിയുമി-
ത്തമ്പുരാൻതന്നെ പാരിൽ
ദീനവ്രാതാർത്തിദാവാനലവിദലനകൃ-
ത്തായ പീയുഷമേഘം.        ൭൯

ഭൂരക്ഷാധൂരർയ്യനാമിപ്പുരുഷമണി തുണ-
യ്‌വോർക്കെഴുംവാസ്തു കണ്ടാൽ
ഹേരംബസ്വാമി മൃഷ്ടാശനസുഖമുളവാ-
മെന്നു തന്നുള്ളിലോർക്കും
സ്വൈരം ദുഗ്ദ്ധാബ്ധികന്യാഭഗവതി വിഗളൽ-
കമ്പയാം ശമ്പയാവാ-
നാരംഭിക്കും; വിശങ്കം പുരരിപ് കുലവി-
ല്ലാക്കുവാൻ ലാക്കുവയ്ക്കും       ൮൦

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/29&oldid=174036" എന്ന താളിൽനിന്ന് ശേഖരിച്ചത്