ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉയർന്നുതുടങ്ങുന്നു!...
മൂടൽമഞ്ഞിനാൽ മൂടപ്പെട്ട
ഈ ആകാശഗംഗാതടത്തിൽ,
ഞാൻ,
എന്റെ പ്രാണനാഥനെക്കാത്തുനില്ക്കുമ്പോൾ,
ഇതാ, എങ്ങനെയാണാവോ,
എന്റെ പാവാടത്തുമ്പുകൾ,
നനഞ്ഞുപോയിരിക്കുന്നു!...
ആകാശഗംഗയിൽ,
ആഗസ്റ്റമാസത്തിലുള്ള കടത്തുകടവിൽ,
ജലത്തിന്റെ ശബ്ദം
ഉയർന്നുകഴിഞ്ഞു;
ചിരകാലമായി,
ഒന്നു കാണാൻ കൊതിച്ച്,
ഞാനിവിടെക്കാത്തുനില്ക്കുന്നു.
എന്റെ ഹൃദയവല്ലഭൻ,
പക്ഷേ,
ക്ഷണത്തിൽ,
ഇവിടെ എത്തുമായിരിക്കും!...
ടനബാറ്റ,
അവളുടെ നീളമേറിയ ദാവണിയുടെ തുമ്പുകൾ
ചുരുട്ടിക്കൂട്ടിക്കിടന്നുറങ്ങുകയാണ്.
പ്രഭാതം,
അരുണിമയാടിത്തുടുതുടക്കുന്നതുവരെ,
അല്ലയോ, നദീതരംഗങ്ങളേ,
നിങ്ങളുടെ വിലാപങ്ങളാൽ
അവളെ നിങ്ങൾ ഉണർത്തരുതേ!
ആകാശഗംഗയ്ക്കുമീതെ
ഒരു മൂടൽമഞ്ഞു പരക്കുന്നത്
അവൾ കാണുന്നു....
"ഇന്ന്, ഇന്ന്,"
അവൾ വിചാരിക്കുകയാണ്;
"ചിരപ്രാർത്ഥിതനായ
എന്റെ ജീവനായകൻ
മിക്കവാറും,
അദ്ദേഹത്തിന്റെ വെള്ളിക്കളിത്തോണിയിലേറി
ഇവിടെ എത്തുമായിരിക്കും! "

ആകാശഗംഗയിലെ,
'യാസു'കടത്തുകടവിൽ

"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/27&oldid=174118" എന്ന താളിൽനിന്ന് ശേഖരിച്ചത്