ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരോ ദിവസവും, അദ്ദേഹത്തെ ഒരു നോക്കൊന്നു കാണുവാൻ, പരവശഹൃദയയായി, വീണ്ടും, എനിക്ക്, പണ്ടത്തെപ്പോലെതന്നെ തപസ്സുചെയ്യേണ്ടിയിരിക്കുന്നു!

ഹിക്കോബോഷിയും, ടനബാറ്റയും, ഇന്നു രാത്രി, പരസ്പരം സന്ദർശിക്കാൻപോകുന്നു. അല്ലയോ, ആകാശഗംഗയിലെ കല്ലോലമാലകളേ! നിങ്ങൾ കയർക്കരുതേ! ആട്ടംകാലത്തിലെ കാറ്റടിച്ചു പറന്നുപോകുന്ന ആ വെള്ളമേഘം- ഹാ! ടനബാറ്റാ സ്യൂമിന്റെ സ്വർഗ്ഗീയകിങ്കരനായിരിക്കുമോ അത്?

ഇഷ്ടംപോലങ്ങനെ കൂടക്കൂടെക്കണ്ടുമുട്ടാൻ കഴിയാത്ത ഒരു കാമുകനായതിനാൽ, രാത്രിയിൽ, നേരമധികം വൈകുന്നതിനുമുൻപ്, ആകാശഗംഗയിൽക്കൂടി, വള്ളം തുഴഞ്ഞു വന്നുചേരുവാൻ, അദ്ദേഹം ബദ്ധപ്പെടുകയാണു. രാത്രിയിൽ, വളരെ വൈകിയിട്ട്, ആകാശഗംഗയ്ക്കുമീതെ, ഒരു മൂടൽമഞ്ഞു വ്യാപിക്കുന്നു; ഹിക്കോബോഷിയുടെ പങ്കായത്തിന്റെ ശബ്ദം കേൾക്കുമാറാകുന്നു. ആകാശഗംഗയിൽ, ജലതരംഗങ്ങളെ വേർപെടുത്തുന്ന ഒരു നേരിയ ശബ്ദം വ്യക്തമായി കേൾക്കാം;- ഹിക്കോബോഷി,

"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/31&oldid=174123" എന്ന താളിൽനിന്ന് ശേഖരിച്ചത്