ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ദേത്തിന്റെ ചെറുവഞ്ചി
വേഗം വേഗം
തുഴഞ്ഞുപോരുമ്പോൾ,
മൃദുലകല്ലോലങ്ങൾ
മെല്ലെമെല്ലെപ്പിളർന്നകലുന്ന,
ആ മധുരാരവമാണോ അത്?
നാളെമുതൽ,
അയ്യോ, കഷ്ടം!
രത്നാലംകൃതമായ
എന്റെ പട്ടുമെത്ത
ഭംഗിയായി വിരിച്ചിട്ടശേഷം,
ഒരിക്കലും, ഇനി,
ഹൃദയേശ്വരനൊന്നിച്ചുറങ്ങുവാനാകാതെ,
എനിക്കു,
തനിച്ചു കിടന്നുറങ്ങേണ്ടിയിരിക്കുന്നു!
കാറ്റിന്റെ ശക്തി വർദ്ധിക്കയാൽ
നദിയിലെ തിരമാലകൾ
ഇരച്ചുയർന്നുതുടങ്ങി!-
ഇന്നു രാത്രി,
ഒരു കൊച്ചോടത്തിൽ കയറി,
എന്റെ പ്രാണനാഥാ,
ഞാനങ്ങയോടപേക്ഷിക്കുന്നു,
നേരമധികമിരുട്ടുന്നതിനുമുമ്പ്,
ഒന്നിങ്ങു വന്നുചേരേണമേ!


ആകാശഗംഗയിലെ തിരമാലകൾ
ഉയർന്നുകഴിഞ്ഞുവെങ്കിലും,
രാത്രി അധികം വൈകുന്നതിനുമുൻപ്,
വേഗത്തിൽ തോണി തുഴഞ്ഞുപോയി,
കഴിയുന്നതും നേരത്തേകൂട്ടി,
എനിക്കും,
അവിടെ പറ്റിക്കൂടണം!


അദ്ദേഹത്തിന്റെ ധവളനീരാളം
ഞാൻ നെയ്തുതീർത്തിട്ടു
നാളുകൾ പലതുകഴിഞ്ഞു.
ഇന്നു വൈകുന്നേരം,
അതിലെ ചിത്രവേലകൾപോലും,
അദ്ദേഹത്തിനുതന്നെ മനസ്സിലാക്കാൻ സാധിക്കുമാറ്,
ഞാൻ പൂർത്തിയാക്കിക്കഴിഞ്ഞു!-
എന്നിട്ടും,

"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/32&oldid=174124" എന്ന താളിൽനിന്ന് ശേഖരിച്ചത്