ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുറവുള്ള പൈതലെ നന്നാക്കയും ചെയ്തു,
കുറവില്ല പൈതലെ കുറവാക്കി വിട്ടോവർ
ചത്തെ ചകത്തിനെ ജീവൻ ഇടീച്ചോവർ,
ചാകും കിളേശത്തെ നന്നാക്കി വിട്ടോവർ
കോഴീടെ മുള്ളാട് കൂകെന്നു ചൊന്നാരെ,
കൂശാതെ കൂകി പറപ്പിച്ചു വിട്ടോവർ
എന്നോട് തേടുവിൻ വേണ്ടുന്നതപ്പോരും,
എന്നാരെ തേടി അതെല്ലാം കൊടുത്തോവർ
മേലെ നടന്നോരെ താത്തിച്ചു വെച്ചോവർ,
മേലാൽ വരുന്ന വിശേഷം പറഞ്ഞാവർ
നിലനെ കൊടുപ്പാനും നിലനെ കളവാനും,
നായെൻ അവർക്കാനുവാദം കൊടുത്തോവർ
വേണ്ടീട്ടു വല്ലോരു വസ്തുനെ നോക്കൂകിൽ,
വെണ്ടിയെ വണ്ണം അതിനെ ആക്കുന്നോവർ
അപ്പൾ കുലം പുക്കെ പുതിയ ഇസ്ലാമിനെ,
അബ്ദാലമ്മാരാക്കി കൽപ്പിച്ചു വെച്ചോവർ
പറക്കും വലിയെ പടിക്കൽ തളച്ചോവർ,
പറന്നിട്ടു ചൊന്നാരെ തൗബ ചെയ്യിച്ചോവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/14&oldid=205598" എന്ന താളിൽനിന്ന് ശേഖരിച്ചത്