ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊഴിക്കോട്ടെഅത്തൂര തന്നിൽ പിറന്നോവർ,
കോർവായിതൊക്കെയും നോക്കിയെടുത്തോവർ
അവർ ചൊന്ന ബൈത്തിന്നും ബഹ്ജാക്കിത്താബിന്നും,
അങ്ങിനെ തകീലാ തന്നിന്നും കണ്ടോവർ
കേൾപ്പാൻ വിശേഷം നമക്കവർ പോരിശ,
കേപ്പീനെ ലോകരെ മുഹിയിദ്ദീൻ എന്നോവർ
മൂലം ഉടയവൻ ഏകൽ അരുളാലെ,
മുഹിയിദ്ദീൻ എന്നോ പേർ ദീൻ താൻ വിളിച്ചോവർ
ആവണ്ണം അല്ലാഹ് പടച്ചവൻ താൻ തന്നെ,
യാ ഗൗസുൽ അളം എന്നല്ലാഹ് വിളിച്ചോവർ
എല്ലാ മശായിഖന്മാരുടെ തോളുമ്മേൽ,
ഏകൽ അരുളാലെ എന്റെ കാലെന്നോവർ
അന്നേരം മലക്കുകൾ മെല്ലെന്നു ചൊന്നോവർ,
അവരെ തലക്കുമ്മേൽ ഖൽഖ് പൊതിഞ്ഞാവർ
അപ്പോളെ ഭൂമീലെ ഷെഖന്മരെല്ലാരും,
അവർക്കു തല താത്തി ചാച്ചു കൊടുത്തോവർ
ഖാഫ് മലഇനും ബഹർ മുഹീത്വിന്നും,
യഅജൂജ് നാട്ടിന്നും തലനെ താതിച്ചോവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/3&oldid=205605" എന്ന താളിൽനിന്ന് ശേഖരിച്ചത്