ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിയിൽ ഒരു ഷെഖ് അതല്ലെന്നു ചൊന്നാരെ,
അവരെ വലിപ്പട്ടം നീക്കിച്ചു വെച്ചോവർ
അതിനാൽ ചതിയിൽ പെടുവാന്നു കേട്ടാരെ,
എഴുവതാമാനിനെ ഉസ്താദു കണ്ടോവർ
ഞാനെല്ലാ സിറിന്നും സിറെന്നു ചൊന്നോവർ,
ഞാനല്ലാഹ് തന്നുടെ അമെന്നു ചൊന്നോവർ
കൽപനയെന്നൊരു സ്ഫു ഞാനെന്നോവർ,
കോപം ഉടയോൻ നാറു ഞാനെന്നോവർ
മറുകരയില്ലാ കടലു ഞാനെന്നോവർ,
മനുഷ്യനറിയാത്ത വസ്തു ഞാനെന്നോവർ
ജിന്നിന്നും ഇൻസിന്നും മറ്റു മലക്കിന്നും,
ഞാനിവയെല്ലാർക്കും മെല്ലെ ഷെഖന്നോവർ
എല്ലാ വലികളും മേലെ ഖുത്ബാണോരും,
എന്നുടെ വീട്ടിലെ പുള്ളതെന്നോവർ
ബാശി ഞാൻ എണ്ണിയെ ഉള്ളവരും ഞാനും,
ബാനവും ഭൂമീലും ഏറും അതെന്നോവർ
എന്നെ ഒരുത്തരെ കൂട്ടിപ്പറയേണ്ട,
എന്നെ പടപ്പിനറിയരുതെന്നോവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/4&oldid=205606" എന്ന താളിൽനിന്ന് ശേഖരിച്ചത്