ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്റെ മുരീദുകൾ തൗബായിൽ എത്താതെ,
എന്നും മരിക്കരുതെന്നു കൊതിച്ചോവർ
അതിനെ ഖബൂലാക്കീയാനെന്ന് ചൊല്ലിയാർ,
അവരുടെ ഉസ്താദ് ഹമ്മാദതെന്നോവർ
എന്റെ മുരീദുകൾ എൻകൂടെ കൂടാതെ,
എൻറ കാലെന്നും പരിക്കെനതെന്നോവർ
കൺകൂടാ വട്ടത്തിൽ നിന്റെ മുരീദുകൾ,
സ്വർഗത്തിൽ പോമെന്നു അല്ലാഹ് കൊടുത്തോവർ
നരകത്തിൽ നിന്റെ മുരീദാരും ഇല്ലെന്ന്,
നരകത്തെ കാക്കും മലക്ക് പറഞ്ഞാവർ
എന്റെ കൊടീൻ കീൾ എല്ലാ വലീകളും,
എൻ മുരീദിൻ ഞാൻ ഷാഫിഅ: എന്നോവർ
ഹല്ലാജെ കൊല്ലും നാൾ അന്നു ഞാനുണ്ടെങ്കിൽ,
അപ്പോൾ അവർകയ് പിടിപ്പേനതെന്നോവർ
എന്നെ പിടിച്ചവർ ഇടറുന്ന നേരത്തു,
എപ്പോഴും അവർ കയ് പിടിപ്പേൻ ഞാനെന്നോവർ
എന്നെ പിടിച്ചവർ ഏതും പേടിക്കേണ്ട,
എന്നെ പിടിച്ചൊർക്ക് ഞാൻ കാവൽ എന്നോവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/6&oldid=205608" എന്ന താളിൽനിന്ന് ശേഖരിച്ചത്