ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എല്ലാ മുരീദുകൾ താൻ താൻ ഷെഖപ്പൊൾ,
എന്റെ മുരീദുകൾ എന്റെപോൽ എന്നോവർ
എൻ മുരീദുകൾ നല്ലവരല്ലെങ്കിൽ,
എപ്പോഴും നല്ലവൻ ഞാനെന്നു ചൊന്നോവർ
യാതാലൊരിക്കലും അല്ലാട് തേടുകിൽ,
എന്നെക്കൊണ്ടല്ലാട് തേടുവിൻ എന്നോവർ
ബല്ലെ നിലത്തിന്നും എന്നെ വിളിച്ചോർക്ക്,
വായ്ക്കടാ ഉത്തിരം ചെയ്യും ഞാനെന്നോവർ
ഭൂമി തനത്തിൽ ഞാൻ ദീനെ നടത്തുവാൻ,
ബേദാംബർ നമമുടെ ആളു ഞാനെന്നോവർ
ആരുണ്ടതെൻ മഖാമിനെ എത്തീട്ടു,
ആരാനും ഉണ്ടെങ്കിൽ ചൊല്ലുവീനെന്നോവർ
എഴുവതു വാതിൽ തുറന്നാനെനിക്കല്ലാഹ്,
ആരും അറിയാത്ത ഇൽമാൽ അതെന്നോവർ
ഓരോരോ വാതിലിൻ വീതി അതോരോന്നു,
ആകാശം ഭൂമിയും പൊലെ അതെന്നോവർ
അല്ലാഹ് എനക്കവൻ താൻ ചെയ്ത പോരിശ,
ആർക്കും ഖിയാമത്തോളം ചെയ്യാതെന്നോവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/7&oldid=205609" എന്ന താളിൽനിന്ന് ശേഖരിച്ചത്