ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൗനഗാനം

ത്മവിപഞ്ചിതൻ ലോലതന്തുക്കളി-
ലാദ്യം പൊടിഞ്ഞൊരാ ഗാനലേശം
അന്ധനാമെന്നെയെടുത്തൊരഗാധമാ-
മന്ധകാരത്തിലേക്കാഞ്ഞെറിഞ്ഞു.
ആ മഹാഭീകരമൂർച്ഛയിൽപ്പോലുമെ-
ന്നാശാപടലമതാകമാനം

ആകാശസീമയെപ്പോലുമതിക്രമി-
ച്ചാവിധം മേലോട്ടുയർന്നിരുന്നു.
തുംഗഹിമാലയശൃംഗങ്ങളന്നതിൻ
ചുംബനംകൊണ്ടു കുളിർത്തിരുന്നു.

വാവിട്ടുറക്കെക്കരയുമെൻ ജീവന്റെ
വായ പൊത്തിപ്പിടിച്ചാത്തരോഷം
ഏതോ കൊടുങ്കാറ്റു ചീറ്റിയണഞ്ഞൊരു
വേതാളനർത്തനമാരംഭിച്ചു.
ആവിധമായസമുഷ്ടിയിൽ കഷ്ടമെ-
ന്നോരോ ഞെരമ്പും ഞെരിഞ്ഞിരുന്നു.
ഒന്നുമറിയാതാ നിശ്ശൂന്യതയിൽ ഞാ-
നെന്തിനോവേണ്ടിയൊന്നമ്പരന്നു.
അന്നത്തെ നൊമ്പരമെന്തെന്നറിഞ്ഞതാ-
ണിന്നീ മുരളിതൻ മൗനഗാനം.

20.
എന്തു ചൂടെന്തു ചൂടീവിധമെൻ
ചിന്തേ, നീയെന്നെ ഞെരിക്കരുതേ !
അള്ളിപ്പിടിക്കായ്കെൻജീവ, നയ്യോ
പൊള്ളുന്നെനിക്കു ഞാനൊന്നു പോട്ടേ !

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/13&oldid=174151" എന്ന താളിൽനിന്ന് ശേഖരിച്ചത്