ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26.
അങ്ങതാ കാൺമു ഞാനീലോകജീവിത-
തുംഗാനുഭൂതിതൻ മംഗളകന്ദളം

5-10-1934



27.
കോട്ടമറ്റന്നല്ലിലെൻ കൊച്ചു തൂലികയൊരു
കാട്ടുപൂവിനെക്കൊണ്ടു പാട്ടുകൾ പാടിപ്പിക്കേ ;
കവനാംഗനയാളെൻ ഹൃദയം പുല്കിപ്പുല്കി-
ക്കവിയും മോദാലെന്നെക്കോൾമയിർക്കൊള്ളിക്കവേ ;
തടവെന്നിയേ നീലവർണ്ണത്തിലെൻ തൂവെള്ള
ക്കടലാസിങ്കൽ പ്രേമകല്ലോലം പരക്കവേ ;
നിശ്ശബ്ദപ്രശാന്തമാമെന്നേകാന്തയിങ്ക-
ലശ്ശരൽക്കുളിർമുല്ലപ്പൂനിലാവൊലിക്കവേ ;
എന്നെന്നുമിതുപോലെ പേനയും കടലാസു-
മൊന്നിച്ചു കഴിഞ്ഞിടാനൊത്തെങ്കിൽ !- കൊതിപ്പു ഞാൻ !

ചന്ദനമരത്തിന്റെ സന്ദേശസൌരഭ്യമാ
മന്ദമാരുതൻ കൊണ്ടുവന്നെനിക്കർപ്പിക്കയായ് !-
 

1-10-1932



28.
മഞ്ഞണിമഞ്ഞക്കണിമലർമാലകൾ
മഞ്ജിമവീശും നിൻ പൂവനത്തിൽ
ഓടക്കുഴലുംവിളിച്ചു ഞാനെത്തുമ്പോ-
ളോമനേ, നീയെനിക്കെന്തു നല്കും ?
പ്രാണാനുഭൂതികൾ തൂകും പ്രിയകര-
നാനാവിഭവസമൃദ്ധികളിൽ
ലീനയാ, യന്തിമസന്ധ്യയിൽ, നീ തനി-
ച്ചാനന്ദലോലയായുല്ലസിക്കേ ;
പുല്ലാങ്കുഴലുമായ് ഞാനടുത്തെത്തിയാ-
ലുല്ലാസമേ, നിനക്കെന്തു തോന്നും ?
മായികജീവിതം നിന്മുന്നിൽ മാന്ത്രിക-
മായൂരപിഞ്ഛിക വീശിവീശി
കാമദസ്വപ്നചലനചിത്രങ്ങളെ-
ക്കാണിച്ചു കാണിച്ചു നിന്നിടുമ്പോൾ ,
ഞാനൊരു പാഴ്നിഴലായടുത്തെത്തിയാൽ
ഹാ ! നീയെമ്മട്ടിലറിയുമെന്നെ-
 

15-2-1934



29.
പതിനഞ്ചായിട്ടില്ല തികച്ചും പ്രായം ഞാനെൻ-
പഠനം പരിത്യജിച്ചീടുവാനായി-

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/16&oldid=174154" എന്ന താളിൽനിന്ന് ശേഖരിച്ചത്