ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അല്ലലോരോന്നടക്കുവാനായിടാ-
തുള്ളുപൊട്ടി പ്രലപിപ്പതല്ല ഞാൻ!

ശോകഭാവത്തിലൊറ്റവാക്കോതാതെ
മൂകനെന്നപോൽ ഞാനങ്ങിരിക്കവേ ,
നീരസം വഴിഞ്ഞീടുന്ന നാവിനാ-
ലാരുമെന്നെപ്പഴിച്ചിടായ്കല്പവും.
ഭാവിയിലെൻമനോശുകത്തിന്നതി-
വാവദൂകതയേറ്റുവാൻ മാത്രമായ്
ഞാനിതുപോൽ പിരിഞ്ഞൊഴിഞ്ഞെപ്പൊഴും
ധ്യാനലോലനായാവസിക്കുന്നതാം.

പുഞ്ചിരിയുടെ വാചാലദുർമ്മദം ,
നെഞ്ചിടിയുടെ നിശ്ശബ്ദസങ്കടം-
രണ്ടിനും നടുക്കുള്ളതാമുൾക്കടൽ
കണ്ടു ഞെട്ടുമെൻ ചിന്താപിപീലികേ!
കാലമിന്നവ സംഘടിപ്പിക്കുവാൻ
നൂലിനാലൊരു പാലം രചിക്കയാം!
പോക, പോക പതറാതെ മുന്നോട്ടു
പൂകുവാൻ ചെന്നപാരതയിങ്കൽ നീ!


ചിന്താവിഹാരം

നന്ദമാനന്ദമതാണു ഞാന-
ന്നാരാഞ്ഞു പോയോരനവദ്യരത്നം
എന്നാലതിൻ കൊച്ചുതരിമ്പുപോലു-
മൊരേടവും ഞാൻ കണികണ്ടതില്ല.

1



വരിഷ്ഠരാണെന്നു തെളിഞ്ഞുനിന്നു
വയോധികന്മാർ ചിലരെന്നൊടോതി
"കാളപ്പുറത്തേറി നടന്നതാമാ-
ക്കാലാരിയെച്ചെന്നു ഭജിക്ക കുഞ്ഞേ!"

2



കുളിച്ചു ചാരം വരയിട്ടു പൂശി-
പ്പാലും കരിക്കും കരതാരിലേന്തി
ശിലാതലത്തെശ്ശിവലിംഗമാക്കി-
ശ്ശിരസ്സു കുമ്പിട്ടു ഭജിക്കയായ് ഞാൻ

3
"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/24&oldid=174163" എന്ന താളിൽനിന്ന് ശേഖരിച്ചത്