ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ദമദാകുലമലയാനിലചലിതാർദ്രലതാവൃതകാന്തം
മഞ്ജുളസുരഭിലമഞ്ജരികാകുലരഞ്ജിതകുഞ്ജഗൃഹാന്തം

23-8-1937



4
ആകമ്രമാമൊരു മാലയും കോർത്തുകൊ-
ണ്ടേകാകിനിയായിരിക്കുകയാണവൾ
ഗ്രാമപ്രശാന്തി സചേതനമാമൊരു
ഹേമോജ്ജ്വലാകാരമാർന്നതുമാതിരി.
കാണാമടുത്തൊരു സന്ന്യാസിയെപ്പോലെ
കാവിയുടുപ്പിട്ടു നില്പൊരോലക്കുടിൽ !

5-9-1937



5
മുഗ്ദ്ധപ്രണയമേ , നീയിത്രയായിട്ടും
മുക്കാത്തതെന്തെന്നെക്കണ്ണുനീരിൽ ?

2-6-1938




6
ഇന്നലെ രാത്രിയിൽ ഞാനൊരു പൂമൊട്ടിൻ
മന്ദസ്മിതത്തിൽ കിടന്നുറങ്ങി.

5-6-1938




7
അല്ലെങ്കിലും വെറുമാശങ്കമൂലമാ
നല്ല കാലത്തും കരഞ്ഞവളാണു നീ

27-6-1938




8
നളിനവാപിയിലലർവിരിഞ്ഞൊര
  പ്പുലരിയിലൊരു നാളിൽ
നയനമോഹനകനകരശ്മികൾ
  നവസുഷമകൾ വീശി.

5-9-1937





9
കരുതിയില്ലല്ലോ പിരിയുമ്പോളെന്നോ
ടൊരു വാക്കുപോലും പറയാൻ നീ !

25-6-1938


"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/4&oldid=174177" എന്ന താളിൽനിന്ന് ശേഖരിച്ചത്