വാരിളയകൊങ്കയാളാമായവൾക്കു രണ്ടു
ബാലരിവർ നാൽവരിലും മൂത്തതങ്ങു രാമൻ
കീർത്തിയുള്ള ബാലകരിരുവരുമായൊത്തു
കീർത്തിയായി മുറ്റുമേ സുഖിച്ചുവാഴും കാലം
കൗശികനാം മാമുനീന്ദ്രനിപ്പുരിയിൽ വന്നു
യാഗരക്ഷ ചെയ്‌വതിന്നു രാമനെയയപ്പാൻ
മോദമോടരശനോടു ചൊല്ലുമെടിയമ്മെ
ഏഴുരണ്ടു ലോകം വാഴ്വോരരശനെ വിളിച്ചു
ലക്ഷ്മണനെയും വിളിച്ചു പോകയെന്നുചൊല്ലും
മാമുനി തെളിഞ്ഞവരെ കൂട്ടിക്കൊണ്ടുപോകും
ബലയുമതിബലയുമിതി മന്ത്രവും കൊടുക്കും
കാടകത്തു ചെല്ലുന്നേരം താടകയെക്കൊല്ലും
രാക്ഷസരെക്കൊന്നു യാഗരക്ഷയതും ചെയ്യും
കല്ലതായ്ക്കിടന്നിതോരഹല്യതന്റെ ദേഹേ
കാലുവച്ചു രാമനങ്ങു മോക്ഷവും കൊടുക്കും
ജനകപുരംതന്നിൽ ചെല്ലും വിവാഹമതു കാണ്മൻ
മുപ്പുരാരി തന്റെ പള്ളിവില്ലതു മുറിക്കും
കെല്പിനോടു സീതയേയും വേട്ടുകൊണ്ടുപോരും
വേളിയും കഴിഞ്ഞുടനെ പോരുംവഴി തന്നിൽ
പരശുരാമൻ കണ്ടുടനെ മാൎഗ്ഗവും തടുക്കും
പരശുരാമൻതന്നെജയിച്ചയോദ്ധ്യയതില്പോരും
പന്തീരാണ്ടുകാലമങ്ങു സ്വൈര്യമായ്‌വസിക്കും
താൾ:രാമായണം (കുറത്തിപ്പാട്ട്).djvu/4
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്