ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നോക്കു കണ്ടാൽപിന്നെ * പയ്യാരം കൂട്ടാൻ വഴിവെക്കല്ലേ * ആളേയും കൂട്ടി നീ നിന്റെവീട്ടിൽ * വേഗമവിടുന്നു * പോകവേണം * അങ്ങനെ പറഞ്ഞു നടന്നെല്ലാരും * പന്തക്കലെക്കൂടി ചെല്ലന്നേരം * മുണ്ടൊക്കൻ വീട്ടിലെക്കുഞ്ഞ്യങ്കമ്മ * വെള്ളോട്ടുകിണ്ടില് നീരുമായി * ബന്ധുവരുന്ന വരവും നോക്കി * നടുക്കോണിക്കൽ വന്നുനിലക്കുന്നുണ്ട് * ബന്ധുനെക്കണ്ണാലെ കാണുന്നേരം * നന്നക്കരയുന്നു കങ്കമ്മേ * എന്നെയൊരുനോക്കു കണ്ടല്ലോ നീ * എനി നിന്റ വീട്ടിലും പോടി നീയെ * തന്റെ നടുവിരലക്കു പൊൻമോതിരം * കങ്കമ്മക്കുരിക്കോടുത്തൊതൻ * എന്നെ നീയെപ്പോഴും കാണുംമ്പോലെ * മോതിരം കണ്ടങ്ങിരുന്നോ നീയും * വർത്തമാനമേതും പറകവേണ്ട * മുണ്ടെക്കൻ വീട്ടിലെ കുഞ്ഞിക്കണ്ണാ * കങ്കമ്മയെ വേഗം കൂട്ടിക്കോ നീ * ആ വാക്കും കേട്ടുള്ള കുഞ്ഞിക്കണ്ണൻ * പെങ്ങളെ വീട്ടിൽകൊണ്ടാക്കി വന്നു * അവിടന്നെല്ലാരും പുറപ്പാടായി * പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ * തച്ചോളി വീട്ടിലങ്ങെന്റെയേട്ട * കല്ലിടിയനെന്ന പറമ്പാകുന്നു * നമ്മുടെ പറമ്പല്ലെയെന്റെയേട്ട * പറമ്പിൻറരികത്തങ്ങെത്തുന്നേരം * പറയണമെന്നോടു നിങ്ങളേട്ട * ഊയിയറവിലെ കുഞ്ഞിയൊതേനാ * ഞാനോ പറയുമെൻ പൊന്നനുജ * അന്നടത്താലെ നടന്നെല്ലാരും * കല്ലിടയനെന്ന പറമ്പിൽലെത്തി * ഏട്ടൻ കുറുപ്പുപറഞ്ഞന്നേരം * തച്ചേള്ളിയോമന പോന്നനുജ * കല്ലിടിയനെന്നെ പറമ്പാണിത് * അന്നേര * ത്തൊതേനൻ പറയുന്നല്ലോ * എല്ലാരുമിവിടെയിരിക്കവേണം * വർത്തമാനമേറെ പറയാനുണ്ട * അതുകേട്ടെല്ലാരുമിരുന്നോളുന്നു * പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ * കല്ലിടിയനെന്ന പറമ്പെന്റെട്ടാ കല്ലിടിച്ചായിരം തയ് വെച്ചതു * അഞ്ഞൂറു തെങ്ങു കലച്ചിട്ടുണ്ട * അഞ്ഞൂർകലയക്കാനടുത്തിട്ടുണ്ട * പറമ്പു കിളച്ചു ഞാൻ തയിവെപ്പിച്ചു * വെള്ളംനനച്ചുവളർത്തിയത് * കാവിലെ ചാത്തോത്ത് കങ്കിയാണ് * കലച്ചതങ്ങറുപതു തെങ്ങു * ള്ളത് * കുങ്കിക്കു നിങ്ങൾ കൊടുക്കവേണം * ഞാനോ കൊടുക്കുമെന്റെ പൊന്നനുജ * പിന്നയും കേക്കണനെന്റെയേട്ട * കാവിലെ ചാത്തോത്തെ കുങ്കിയാണ് * ബടയാണക്കണ്ടം കൊടുക്കുന്നതു * ഏടെ കൊടുക്കണം കുഞ്ഞിയൊതേനൻ * നമ്മളെ കോണിക്കൽ താഴെയുണ്ടു * മൂവായിരം വിത്തു ജന്മക്കണ്ടം * അതിലീന്നുംപാതി കൊടുക്കവേണം * ഞാനോ കൊടുക്കുമെൻ പൊന്നനുജ * പിന്നെയും പറയുന്നു കുഞ്ഞിയെതേനൻ * കങ്കിക്കും കണ്ടം കൊടുക്കുന്നതു * അട്ടയുളള കണ്ടം കൊടുക്കരുത് * അട്ടക്കടിച്ചു പറിക്കുന്നേരം * എന്നെ നിനച്ചു കരയുമോള് * പെരിയത്തലക്കു കൊടുക്കരുത് * പൊരിയത്തലയ്ക്കു കൊത്തൊണ്ടല് * വയലിൽ പണിയോളെടുക്കുന്നേരം * കണ്ടോർ പരിഹാസം കൊള്ളുമേട്ടാ * ഊയിയറവിലെ പൊന്നനുജ * അട്ടയുള്ള കണ്ടം കൊടുക്കയില്ല * പെരിയത്തലക്കും കൊടുക്കുയില്ല * പിന്നെയും കേൾക്കണമെന്റെയേട്ടാ * നടയിലൊരേഴ് വരി തെങ്ങുള്ളത് * ഇളനീർ കൊതിയനന്റമ്പാടിയോ * എഴുതാൻ കളരിക്കൽ പോന്നേരവും * എഴുതിക്കുളരീന്ന് വരുന്നേരവും * എളന്നീർ കടിക്കാൻ കൊടുത്തേക്കണം * ഞാനോ കൊടുക്കുന്റെ പൊന്നനുജ * ഞാലിക്കരമ്മലെ പയ്യമ്പള്ളിച്ചന്തുവല്ലന്നേരം ചോദിക്കുന്നു * തച്ചോളിയോമനാ കുഞ്ഞിയയൊതേന * എനിയുമേതാനും പറയാനുണ്ടോ * പിന്നേയും പറയുന്നു കുഞ്ഞിയൊതേനൻ * കയ്യെണ്യെടത്തിലെ കുഞ്ഞിത്തേയി * അവൾക്കേതും നങ്ങൾ കൊടുക്കരുത് * എന്നെ ചതിച്ചതവളാകന്നു * വെടിവെച്ചൊൽ കൊള്ളാ

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/13&oldid=174195" എന്ന താളിൽനിന്ന് ശേഖരിച്ചത്