ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പെങ്ങളു നന്നെക്കരയുന്നുണ്ട് * അമ്പാടികുഞ്ഞൻ കരയുന്നതും * ഒക്കയും കേട്ടുപറഞ്ഞൊതേനൻ * വാതിലു തുറക്കേണം പയ്യമ്പള്ളി * അമ്പാടിയെ ഇങ്ങു തട്ടിക്കോളെ * ആ വാക്കു കേട്ടുള്ള പയ്യമ്പള്ളി * വാതിലുപോയി തുറക്കുന്നേരം * കുട്ടികളെല്ലാരും പറഞ്ഞുവന്നു * കാക്കൽ വീണങ്ങു കരയുന്നല്ലോ * അമ്പാടിയെത്തട്ടിക്കൊണ്ടുവന്നു * അച്ഛന്റെ കയ്യിൽ കൊടുത്തു ചന്തു * അച്ഛനെക്കണ്ടു ചിരിച്ചമ്പാടി * കയ്യിലപിടിക്കുന്നു കുഞ്ഞമ്പാടി‌‌‌ * അവന്റെ കളിയും ചിരിയും കണ്ടു * എല്ലാരും പൊട്ടിക്കരഞ്ഞുപോയി * താക്കോലുംകൂട്ടമൊടുത്തൊതേനൻ * ഏട്ടന്റെ കയ്യിൽ കൊടുത്തുവല്ലോ * ഏട്ടനോടല്ലൊ പറയുന്നതു * വാരവും പാട്ടം പിരിവുള്ളതും * ഒക്കയും നിങ്ങള് വാങ്ങിക്കോളേ * കുടിയാന്മാരോടും നിങ്ങൾ വെറുക്കരുതെ * അമ്പാടികുഞ്ഞനെയാണെന്റേട്ട * കാവിലെ ചാത്തോത്തയക്കരുതു * എന്റെ ചമയപ്പാടെല്ലാംതന്നെ * അമ്പാടികുഞ്ഞിനു കൊടുക്കവേണം * അമ്പാടികുഞ്ഞനെ തട്ടിക്കോളെ * പെങ്ങളുണിച്ചിരുത കുഞ്ഞനേയും * കാവിലെ ചാത്തോത്ത് കങ്കിയേയും * അകത്തേക്കു കൂട്ടണം നിങ്ങളോട് * ആ വാക്കു കേട്ടുള്ളൊരേട്ടനല്ലോ * എല്ലാവരേയും കൂട്ടി അകത്തുപോയി * പറയുന്നുണ്ടോമനകുഞ്ഞിയൊതേനൻ * ഞാലിക്കരമ്മലെ പയ്യംപള്ളി * ഇളനീർ കടിക്കണം പൊന്നുചങ്ങാതി * ആ വാക്കു കേട്ടുള്ള പയ്യംപള്ളി * ഇളനീരുകൊത്തി കൊടുത്തോളുന്നു * ഇളന്നീർ കടിച്ചങ്ങു ദാഹം തീർന്നു * ചന്തുവോടല്ലേ പറയുന്നതു * ഊരാളിക്കോമൻ വയിശിയരും‌ * അവരുമിപ്പോളീട വന്നിട്ടുണ്ട് * തനിയെ താൻ കെട്ടിയ കെട്ടാകുന്നു * കെട്ടു കഴിക്കണം പയ്യംപള്ളി * അന്നേരം ചാപ്പനല്ലേ ചോദിക്കുന്നു * തച്ചോളിളയകറുപ്പന്നോരെ * എല്ലാരെക്കൊണ്ടും പറഞ്ഞു നിങ്ങൾ * എന്നെക്കൊണ്ടെന്നും പറഞ്ഞില്ലല്ലോ * ആ വാക്കു കേട്ടുള്ള കുഞ്ഞിഒതേനൻ * ചാപ്പനോടല്ലോ പറയുന്നത് * കൊണ്ടു നടന്നതും നീയ്യെ ചാപ്പാ * കൊണ്ടുപോയ് കൊല്ലിച്ചതും നീയ്യെ ചാപ്പാ * ഞാലിക്കരമ്മലെ പയ്യംപള്ളി * കെട്ടിയകെട്ടു കഴിച്ചോളുന്നു * കെട്ടുകഴിച്ചൊരു നേരത്തിലും * കിടന്നുമരിച്ചല്ലോ കുഞ്ഞിഒതേനൻ

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/15&oldid=174197" എന്ന താളിൽനിന്ന് ശേഖരിച്ചത്