വർത്തിക്കണമെന്നു നാം പറയുന്നു. ഗവണ്മണ്ടിന്നു സഹായിക്കാ മെങ്കിലും, നയത്തിന്റെ രൂപീകരണവും നിയന്ത്രണവും ഒരിക്ക ലും ഗവമുണ്ടിന്നു വിട്ടുകൊടുത്തുകൂട. കോടതികൾ എക്സിക്യൂട്ടീവിൽ നിന്ന് വേറിട്ടിരിക്കണമെന്ന്, നീതിന്യായ ഭരണത്തിൽ ഗവമുണ്ടിന്നു യാതൊരു നിയന്ത്രണവു മുണ്ടാകരുതെന്ന്, ഇപ്പോൾ സമ്മതിച്ചിട്ടുള്ളതുപോലെ, വിദ്യാഭ്യാ സനടത്തിപ്പിന്റെ കാര്യത്തിലും ഗവമുണ്ടിന്നു പങ്കൊന്നുമുണ്ടാ യിരിക്കരുത്. പഴയ ഭാഷയുപയോഗിക്കുകയാണെങ്കിൽ ഞാൻ പറയുന്നു, വിദ്യാഭ്യാസം ബ്രാഹ്മണരുടെ കയ്യിലായിരിക്കണം, തിയതിൽ യാതൊരു സ്ഥാനവുമില്ലെന്ന്. പണ്ട് നമ്മുടെ രാജ്യത്ത് അങ്ങിനെയായിരുന്നു. ജാതിവ്യത്യാസം ഉള്ളിൽ വെച്ചല്ല ഞാനിതുപറയുന്നത്. ജാതിവ്യത്യാസങ്ങളിൽ ഞാൻ തീരെ വി ശ്വസിക്കുന്നില്ല. വണ്ണങ്ങളിൽ മാത്രമേ ഞാൻ വിശ്വസിക്കുന്നു. പഴയ ഭാഷയിൽ, ക്ഷത്രിയർ എന്നുവെച്ചാൽ ഭരണമെന്നും, ว മാർ എന്നുവെച്ചാൽ വിദ്യാഭ്യാസ വിഭാഗമെന്നും അത്ഥമാണ്. അന്ന് ഒരാശ്രമത്തിൽ കയറിച്ചെന്ന് ഇന്നതരം വിദ്യ അഭ്യസിക്ക മെന്നു പറയുവാന് ഒരു രാജാവും ധൈര്യപ്പെടുകയില്ല. രാജാ വ് ആശ്രമത്തിൽ ചെന്നിരുന്നെങ്കിൽ, അത് വിദ്യാസമ്പാദനത്തി വേണ്ടിയായിരുന്നു: അല്ലാതെ, ആശ്രമത്തിൽ അദ്ദേഹത്തിന്നു യാതൊരധികാരവും ഉണ്ടായിരുന്നില്ല. കണ്വാശ്രമപരിസരങ്ങ ളിൽമെന്ന് ഒരു മാനിനെ അമ്പെയ്യാൻ ഭാവിച്ച ദുഷ്യന്തരാജാവി നോട് അവിടത്തെ ഒരു കൊച്ചുബാലൻ ഇപ്രകാരം പറഞ്ഞു. "രാജാവേ, ഈ മാൻ ആശ്രമത്തിലേതാണ്. അതിനെ കൊല്ലരു ത്. ഇങ്ങിനെയാണ് ഇന്ത്യയുടെ സംസ്ക്കാരം. ഒരു ചെറുകുട്ടി ക്കുപോലും ശക്തനായ ഒരു രാജാവിനെ നേരിട്ട് സ്വന്തം ഉദ്ദേശ ത്തിൽനിന്നു അദ്ദേഹത്തെ പിന്തിരിക്കുവാൻ ഇവിടെ സാധിക്കുന്നു. ഇത്തരം സംസ്കാരമാണ് നമുക്കു വേണ്ടത്. അതുകൊണ്ടാണ് വി ദ്യാഭ്യാസം ജനങ്ങളുടെ കൈകളിലായിരിക്കണമെന്നു പറയുന്നത്.
താൾ:വിനോബയുടെ ശബ്ദം.pdf/15
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല