ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കണ്ടു. ഇതു സഹിക്കവയ്യാതെ ഞാൻ ചോദിച്ചു, സിനിമയുടെ കാശ് കുറച്ചു ദിവസമെങ്കിലും ലാഭിച്ചു അതു ദുരിതാശ്വാസഫ ണ്ടിലേക്കു സംഭാവനചെയ്യാനുള്ള മര്യാദപോലും അവക്കി എന്ന്. അവരുടെ വിചാരം തങ്ങൾക്കതിൽ ചുമതലയൊന്നുമി ല്ലെന്നായിരുന്നു; ആപത്തിൽപെട്ടവരെ സഹായിക്കേണ്ടതെല്ലാം ഗവർമ്മെണ്ടിന്റെ ഭാരം. ഈ മനോഭാവത്തെയാണ് ഞാൻ പ രാശ്രയമെന്നോ അടിമത്തമെന്നോ വിളിക്കുന്നത്. ഇംഗ്ലീഷുകാർ ഭരിച്ചിരുന്ന കാലത്ത് നാം അസ്വതന്ത്രരും, നമ്മുടെ ആൾക്കാർ തന്നെ ഭരിക്കുന്നതുകൊണ്ട് ഇന്നു നാം സ്വതന്ത്രരുമാണെന്നു വി ചാരിക്കരുത്. ഏതൊരു രാജ്യത്തിലെ ഓരോ പൌരനും ഓരോ കുട്ടിക്കും സ്വധം അറിയാമോ, സ്വധർമ്മാനുഷ്ഠാനനിയുണ്ടോ, ആ രാ ജ്യം സ്വതന്ത്രമാണ്. എന്റെ രാജ്യത്തിലെ ചക്രവർത്തി ഞാ നാണെന്ന് ഏതൊരു രാജ്യത്തിലെ ഓരോ കുട്ടിയും പറയുന്നു വോ, ആ രാജ്യം സ്വതന്ത്രമാണ്. എന്താണീ ഗവമ്മേണ്ടെന്നു ച്ചാൽ നാമാണ് അതിനെ 5 കൊല്ലത്തേക്ക് അധികാരത്തിൽ വെച്ചിരിക്കുന്നത്. തൃപ്തികരമായി അതു നമ്മെ സേവിച്ചെങ്കിൽ, നാം 5 കൊല്ലത്തേക്കുകൂടി അതിന്നധികാരം നലും. അല്ലെങ്കിൽ, നാം വേറെ സേവകന്മാരെ തിരഞ്ഞെടുക്കും. മുഗളരും, മഹാരാ ക്കാരും ഇംഗ്ലീഷുകാരും ഭരിച്ചിരുന്നതുപോലെ, കോൺഗ്രസ്സും നമ്മെ ഭരിക്കാൻ വന്നിരിക്കയാണെന്നു നിങ്ങൾ ഒരിക്കലും വി ചാരിക്കരുത്. ഈ ഗവമുണ്ട് നിങ്ങളുടേതാണെന്നു തോന്നുവാ നുള്ള ശക്തി നിങ്ങളിൽ ഉളവാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഭൂമിയും സമ്പത്തും ജനങ്ങൾ മുഖേന തന്നെ പുനർവിതരണം ചെയ്യണമെന്നു ഞാൻ ആഗ്രഹിക്കുന്നത്. ജന ങ്ങൾക്കു സ്വശക്തി മനസ്സിലാക്കാൻ സാധിക്കുമെന്നതുകൊണ്ടാ ണ് ഞാനിങ്ങിനെ വേണമെന്നും ആഗ്രഹിക്കുന്നത്. ആത്മാവി

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/18&oldid=220750" എന്ന താളിൽനിന്ന് ശേഖരിച്ചത്