ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂദാനത്തിൽനിന്നു ഗ്രാമദാനത്തിലേക്ക്

കാരാട്ട് ജില്ലയിൽ ഒരിടത്ത് പ്രസംഗിച്ചുകൊണ്ടിരി ക്കെ, എന്തോ കാര്യം വിശദമാക്കാൻ വേണ്ടി റെയിൽവെ ബുക്കി ആ ആപ്പീസിന്റെ ഉദാഹരണം ഞാനെടുത്തു കാണിക്കുകയുണ്ടാ യി. പെട്ടെന്നു എനിക്കൊരു സംശയം തോന്നി, ശ്രോതാക്കളിൽ പലരും തീവണ്ടിയാപ്പീസോ തീവണ്ടിയോ കണ്ടിരിക്കാൻ ഇടയി ല്ലെന്ന്. അന്വേഷിച്ചപ്പോൾ, അവിടെയുണ്ടായിരുന്ന ഏതാണ്ട് 1000 പേരിൽ 18 പേർ മാത്രമേ തീവണ്ടി കണ്ടിട്ടുള്ള വെന്നു സ്സിലായി. രാജ്യത്തിന്റെ ഏറ്റവും പിന്നണിയിൽ പെട്ട പ്രദേ ശങ്ങളിൽ പോലും ഭൂദാന സന്ദേശം എത്തീട്ടുണ്ടെന്നും, ജനങ്ങൾക്ക് അതറിയുവാൻ വലിയ കൌതുകമുണ്ടെന്നും ഇതിൽനിന്നു സ്പഷ്ട മാകുന്നു. മന ഈ ഉത്സാഹവും കൌതുകവും ആന്ധ്രയിലും ഒട്ടും കുറവല്ലെന്നു. നിങ്ങൾക്കു കാണാം. നാലുകൊല്ലം മുമ്പ് തെലുങ്കാനയിൽ പ്രസ്ഥാ നം ആരംഭിച്ചപ്പോൾ, ഒരു പുതിയ സംഗതി ജനിക്കുകയാണെന്ന ബോധം എനിക്കും ഉണ്ടായിരുന്നില്ല. ഒരു ചെറിയ കുടിലിന്നു ഭൂമി ചോദിച്ചപ്പോൾ, ഒരു നല്ല മനുഷ്യൻ എഴുന്നേറാനിന്നു ഭൂമി തന്നു. ആ സംഭവം എന്റെ മനസ്സിന്റെ ഒരു പുതിയ വിചാരത്തിൻറ ബീജമായി. അന്നു രാത്രി എനിക്കു ഉറക്കമുണ്ടായില്ല. ഞാൻ ചി താമഗ്നനായി. ആ ഗ്രാമത്തിലെ ഹരിജനങ്ങൾ 80ഏക്ര ഭൂമി ആവ ശ്യപ്പെട്ടു. വിവരം ഗ്രാമീണരെ അറിയിച്ചപ്പോൾ 100ഏക്ര കിട്ടി.

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/20&oldid=220752" എന്ന താളിൽനിന്ന് ശേഖരിച്ചത്