ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സജീവമാതൃകയും ഉപദേഷ്ടാവുമുള്ളപ്പോൾ, അതിൽ ദുർഗ്രഹമാ യി ഒന്നും തന്നെയുണ്ടാകാൻ തരമില്ല

എല്ലാവരേയും നിസ്വാത്ഥസന്യാസികളാക്കുവാനാണ് ബാബ ശ്രമിക്കുന്നതെന്നു ഒരു സ്നേഹിതൻ എഴുതുകയുണ്ടായി. മനു ഷ്യൻ പ്രകൃത്യാ നിസ്വാതതയേക്കാളധികം സ്വാതതയുള്ളവനാ ണെന്ന അഭിപ്രായത്തോട് ബാബ യോജിക്കുന്നില്ല. മനുഷ്യൻ ഈ ധാരണ സ്വീകരിക്കുന്നതു തെറ്റാണെന്നു ഞാൻ പറയുന്നു. എന്തുകൊണ്ടെന്നാൽ സമുദായക്ഷേമത്തിനുവേണ്ടി സർവ്വസ്വവും പരിത്യജിക്കുന്നതിലാണ് മനുഷ്യന്റെ നന്മ സ്ഥിതിചെയ്യുന്നത്. മറ്റുള്ളവക്കുവേണ്ടി ത്യജിക്കുന്നേടത്തോളം അവനു നേട്ടമുണ്ടാക് ഏതു സ്വാത്ഥിയുടെ, ഏതു ലുബ്ധൻ സുഖമാണ് കുടുംബ ത്തിൽ അമ്മയുടെ സുഖത്തിനോട് താരതമ്യപ്പെടുത്താവുന്നതായി ട്ടുള്ളത്? ഇക്കാര്യത്തിൽ വല്ല സംശയവുമുണ്ടെങ്കിൽ, നിങ്ങൾ ഏ തെങ്കിലും അമ്മയെ വിളിച്ചുചോദിച്ചുനോക്കു, എന്താണ് താൻ ആദ്യം ഉണ്ട്, പിന്നെ കുട്ടികളെ ഊട്ടുകയെന്ന സമ്പ്രദായം സ്വീ കരിക്കാത്തതെന്ന്. അമ്മമാർ നവീനാശാസ്ത്രം പഠിച്ച് അവ രുടെ കുട്ടികളോട് ഇങ്ങിനെ പറഞ്ഞുവെന്നു വിചാരിക്കുക: "നി ങ്ങൾ ഞങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ ഞ ങ്ങളുടെ ശരീരം ഭംഗിയായി നിലനിർത്തിയേ തീരൂ. ഇതിന്നുവേ ണ്ടി ഞങ്ങൾ നിങ്ങൾക്കു തരുന്നതിനുമുമ്പ് ആദ്യം പാൽ കഴി ഇതുകൊണ്ട് എന്തു സൌഖ്യമാണ് അമ്മയും കിട്ടുക? ത്യാ ഗംകൊണ്ടാണ് സൌഖ്യം ലഭിക്കുകയെന്നു നമ്മെ പഠിപ്പിക്കുന്ന നിസ്വാർത്ഥതയുടെ ഈ സജീവമാതൃക ഓരോ കുടുംബത്തിലുമു ഇതുകൊണ്ട് ഇതിനെക്കുറിച്ചു വിസ്തരിച്ചു പറയുവാൻ ഞാൻ ആ ഗ്രഹിക്കുന്നില്ല. പരമാനന്ദത്തിന്റെ രഹസ്യം, നിങ്ങളെ സൌ ഖ്യത്തിലേക്കു നയിക്കുന്ന വിദ്യ നിങ്ങളുടെ കുടുംബത്തിൽ തന്നെയുണ്ട്; ആ രഹസ്യം, ആ വിദ്യ നിങ്ങളുടെ ഗ്രാമത്തിലും പ്രയോഗിക്കുക. ഇതുമാത്രമേ എനിക്കു നിങ്ങളോടു പറയാനുള്ള

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/26&oldid=220799" എന്ന താളിൽനിന്ന് ശേഖരിച്ചത്