ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്കിലും തല്ക്കാലം ഞാൻ അദ്ദേഹത്തെ കാണാൻ വിചാരിക്കുന്നില്ല. എന്തുകൊണ്ടാണെന്നു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറ ഞ്ഞു: “കണ്ടാൽ അദ്ദേഹം ഭൂമി ചോദിക്കും. തരില്ലെന്നു പറയാൻ എനിക്കു വയ്യ. മറയാൾ ചോദിച്ചു: “എന്തുകൊണ്ട്, വ കൊടുക്കാൻ മനസ്സില്ലെങ്കിൽ, ആ വിവരം പറയാമല്ലോ. അദ്ദേ ഹത്തിനു പറയാനുള്ളതു കേട്ട്, മടങ്ങി വരൂ. അദ്ദേഹത്തിന്നു നി ബന്ധിക്കാൻ അധികാരമൊന്നുമില്ല. അദ്ദേഹം സ്നേഹപൂർവ്വം മാ ത്രമാണ് ചോദിക്കുന്നത്. അപ്പോൾ സെമിന്താർ മറുപടി പറ ഞ്ഞു: “സ്നേഹത്തിന്നു വലിയ ശക്തിയുണ്ട്. അദ്ദേഹം സ്നേഹ പൂരം മാത്രമാണ് നമ്മോടു ചോദിക്കുന്നത് എന്നുള്ളതു ശരിയാ ണ് അതുകൊണ്ടുതന്നെയാണ് നമുക്കു നിരസിക്കാൻ സാധിക്കാ തെ വരുന്നത്. ഇദ്ദേഹത്തിന്റെ മനസ്സുമാറിയ വിവരം വിവരം കേട്ട പ്പോൾ ഞാൻ പറഞ്ഞു. എനിക്ക് ഭൂമി കിട്ടിയതുപോലെയായി അതെന്ന്. എന്റെ വാക്ക് അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. അ തിൽ കൂടുതലായി എനിക്കൊന്നും ആവശ്യമില്ല. ഇന്ത്യക്കാര ല്ലാം ബാബ പറയുന്നത് ഹൃദയപൂർവ്വം സ്വീകരിച്ചിരുന്നെങ്കിൽ ഒരൊറ്റ ഏക ഭൂമിയെങ്കിലും അദ്ദേഹത്തിനു ആവശ്യമായിവരി ല്ല. പിന്നെ, ഭൂമി ശേഖരിക്കുക, വിതരണം ചെയ്യുക എന്ന ഈ ബുദ്ധിമുട്ടിന്റെ ആവശ്യമെവിടെ എന്നെ അലഞ്ഞുനടക്കാൻ • നിർബന്ധിക്കുന്ന അതേ ആശയം നിങ്ങളിലും കടന്നുകൂടിയാൽ നിങ്ങളും അലഞ്ഞു നടക്കും. ഒരിക്കൽ ഒരു മുസ്ലീം സെമിന്ദാർ എന്നെ കാണുകയുണ്ടായി. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “നിങ്ങൾക്ക് 5 സഹോദരന്മാ രുണ്ടെങ്കിൽ, എന്നെ ആറാമത്തവനായി കരുതി ആറിലൊന്നു ഭൂമി എനിക്കു തരിക. അദ്ദേഹം മറുപടി പറഞ്ഞു: "ഈശ രാനുഗ്രഹം കൊണ്ട് ഞങ്ങളിവിടെ അഞ്ചു സഹോദരന്മാരാണ്. ഈശ്വരകാരുണ്യം കൊണ്ട് നിങ്ങളുടെ ആറാമത്തെ സഹോദരനാ

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/29&oldid=220825" എന്ന താളിൽനിന്ന് ശേഖരിച്ചത്