ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്നവരുടെ നിലമാറിയിരിക്കുന്നു. അവരിന്ന് നമ്മോടടുത്തു വരികയാണ്. സാധുക്കൾക്കു നന്മചെയ്യാനാണ് നാം പ്രവത്തി ക്കുന്നത്, അതുകൊണ്ട് എല്ലാവരും നമ്മോട് അനുഭാവമുള്ളവ രായിരിക്കും എന്ന് ഞാൻ ആദ്യം മുതലേ പറയുന്നുണ്ട്. ബാബ മുതലാളിമാരുടെ ഏജൻറാണ് ഈ വാദം കേട്ടപ്പോൾ, എനി ക്കു സന്തോഷമായി. എന്നാൽ അദ്ദേഹത്തിന്റെ ഒരു കയ്യിൽ മു തലാളിമാരുടെ ഏജൻസിയുണ്ടെങ്കിൽ, മറേറതിൽ ദരിദ്രരുടെ ഏ ജൻസിയുമുണ്ട്. ഈ രണ്ടുകൂട്ടരേയും കൂട്ടിയിണക്കുന്ന പാലമാണ് അദ്ദേഹം. അദ്ദേഹം ഈ രണ്ടുകൂട്ടരേയും ഒരേനിലയിൽ നിർത്തി അ വരുടെ പുരോഹിതസ്ഥാനം വഹിച്ച് പവിത്രമായ മൈത്രീബ ന്ധത്തിൽ അവരെ കൂട്ടിയിണക്കി യാത്രപറയും. പ്രേമവും ശാന്തിമയവുമായ ജീവിതം നയിക്കുവാൻ അദ്ദേഹം ആവശ്യപ്പെടും. ഹൃദയങ്ങളെ കൂട്ടിയിണക്കാനുള്ളതാണ് ഈ പ്ര സ്ഥാനം.

ഇന്ത്യ ഒരു മഹാരാഷ്ട്രമാണ്, അതിൻറ ശക്തികിടക്കുന്ന ഐക്യത്തിലാണ്. നമ്മളെല്ലാം ഏകമനസ്കരും ഏകഹൃദ യരുമായിത്തീർന്നാൽ, നാം എന്നെന്നും ജീവിക്കും. നേരേമറിച്ച് നാം പരസ്പരം കലഹിക്കുകയും വഴക്കടിക്കുകയും ചെയ്താൽ, നമ്മുടെ ജനസംഖ്യയുടെ ആധിക്യവും രാജ്യത്തിന്റെ വൈപുല്യ വുംകൂടി നാം ചെയ്യുന്നതെല്ലാം നശിപ്പിക്കും. ദരിദ്ര ടുക്കുന്നതു അവക്കു ഗുണകരമാണെന്നു കരുതുന്നതുപോലെത്തന്നെ, ധനികരിൽനിന്നു ഭൂമിവാങ്ങുന്നതു അവക്കും ഗുണകരമാണെന്നു ഞാൻ കരുതുന്നു. ദരിദ്രനുപോലും അവന്റെ കൌപീനത്തിൽ ആസക്തിയുണ്ട്. കുടിലിനോടുള്ള ആസക്തി വെടിയുവാൻ ദരി ഭൂമികൊ രോട് ഞാനാവശ്യപ്പെട്ടാൽ, ധനികർ അവരുടെ കൊട്ടാരവും ഉപേക്ഷിക്കേണ്ടതായി വരും. നിങ്ങൾ നിങ്ങളുടെ കുടിലുകൾ മുറ കെപ്പിടിച്ചാൽ അവർ അവരുടെ കൊട്ടാരങ്ങളും കൊട്ടാരങ്ങളും മുറുകെപ്പിടി

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/32&oldid=220822" എന്ന താളിൽനിന്ന് ശേഖരിച്ചത്