ങ്ങൾ തന്നെയാണ് തങ്ങളുടെ യഥാതഥ യജമാനരെന്നും അവ അ യ്ക്ക് ആരെങ്കിലും അമ്മയെന്ന അധികാരം കാറുണ്ടോ? തനിക്കു മാതൃത്വം സിദ്ധിച്ചിരിക്കുന്നുവെന്ന് അവക തോന്നുന്നു. സിംഹത്തെ ആരെങ്കിലും വനരാജാവായി അഭിഷേ കം ചെയ്തിട്ടുണ്ടോ? അവൻ സ്വയമേവ രാജാവായി. ഇതുപോലെ രാജ്യത്തിന്റെ അധികാരമോ ശക്തിയോ ജനങ്ങൾക്ക് തന്നെ ത്താൻ അനുഭവപ്പെടണം. എങ്ങിനെയാണിതു സംഭവിക്കുക? ദൽ ഹിയിലുള്ളവർ സർവ്വ ഗ്രാമങ്ങളേയും ഭരിച്ചാലാണോ? ഗ്രാമങ്ങളിലു ള്ളവർ തന്നെ ഗ്രാമഭരണം നടത്തണം. എന്നാലവ ഭരണം നട ത്താനുള്ള പരിചയം ലഭിക്കും. ഇന്നു ഭരണം നടത്തുന്നത് പണ്ടത്തെപ്പോലെ രാജാക്കന്മാര ജനങ്ങൾതന്നെയാണ്. പണ്ട് ജനങ്ങളെ ശാസിക്കുകയും മദ്ദിക്കുകയും ചെയ്തിരുന്നവർ രാജാക്കന്മാരായി. സിംഹത്തെ മൃഗ രാജാവെന്നു വിളിക്കുന്നുണ്ടെങ്കിൽ, അതിന്നം മറെറല്ലാ ജീവിക ളേയും തിന്നുന്ന ജന്തു രാജാവായിത്തീരുന്നുവെന്നാണ്. സംസ്കൃത ത്തിൽ സിംഹത്തിനെ മൃഗരാജനെന്നു വിളിക്കും. മൃഗങ്ങൾ അവ യുടെ രാജാവിനെ കണ്ടാൽ പേടിച്ച് നഖശിഖാന്തം വിറയ്ക്കാൻ തുടങ്ങും ഇത്തരം വാഴ്ചക്ക് ഇന്നു സ്ഥാനമില്ല. ഇതിന്റെ സ്ഥാ നത്ത് സേവനം മുഖേനയുള്ള ഭരണം വന്നിരിക്കുന്നു. കുടുംബത്തിൽ അമ്മയുള്ള ശക്തിയും അധികാരവും എന്താണ് കുട്ടി വിശന്നു നി ലവിളിക്കുമ്പോൾ അമ്മ പാൽ കൊടുക്കുന്നു. അതാണവളുടെ ഒന്നാം നമ്പർ അധികാരം. അവളാദ്യം കുട്ടിയെ കിടത്തിയുറക്കു ന്നു, എന്നിട്ട് താനുറങ്ങുന്നു; ഇതാണ് രണ്ടാമത്തെ അധികാരം, കുട്ടി രോഗം പിടിച്ചാൽ അവൾ രാത്രി മുഴുവൻ ഉറക്കമൊഴിച്ചി രുന്ന് ശുശ്രൂഷിക്കുന്നു. ഇതാണ് മൂന്നാമത്തെ അധികാരം. വീട്ടിൽ എല്ലാവക്കും വേണ്ടത്ര വിഭവങ്ങൾ ഇല്ലാതെ വരുമ്പോൾ, കുട്ടികൾ ക്കും മറെറല്ലാവരും അവൾ ആദ്യം ഭക്ഷണം കൊടുക്കുന്നു; എന്നി
താൾ:വിനോബയുടെ ശബ്ദം.pdf/35
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല