ഞ്ഞ് വരുത്തേണ്ടതായി വരും. എന്നാൽ, ഈശ്വരനാകട്ടെ ഇ തിന്നു പകരം എല്ലാവരും ബുദ്ധി കൊടുക്കുകയെന്ന ഉത്തമമായ പണി ചെയ്തിരിക്കുന്നു. അതുകൊണ്ടാണദ്ദേഹം, പള്ളിമെത്തയിൽ കിടന്നു സുഖമായി ഉറങ്ങുകയാണെന്നു പറയുന്നത്. നമ്മുടെ മന്ത്രി മാക്ക് ഇങ്ങിനെ ഉറങ്ങാൻ കഴിയുമോ? ഈശ്വരനോ, അദ്ദേഹം ണ്ടെന്നുപോലും തോന്നാത്ത മട്ടിൽ കിടന്നുറങ്ങുകയാണ്. അതുകൊ ണ്ടാണ് നമ്മുടെ ചില സഹോദരന്മാർ എപ്പോഴും അദ്ദേഹത്തി ൻറ സത്തയെ നിഷേധിക്കുന്നത്. അദ്ദേഹം സുഖസുഷുപ്തികൊ കയാണ്. തന്നെപ്പറ്റി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നു കൂടി അദ്ദേഹം ആലോചിക്കാറില്ല. യാതൊരാധിയുമില്ലാതെ ദൽ ഹിയിലെ മന്ത്രിമാർ എപ്പോൾ ഉറങ്ങാൻ പോകുമോ, അപ്പോൾ നമുക്കു സ്വരാജ്യമുണ്ടെന്നു പറയാം. അധികാരം മുമ്പു ലണ്ടനിലായിരുന്നു; ഇപ്പോൾ അത് മൽ ഹിയിൽ കെട്ടായി വന്നിട്ടുണ്ട്. ഇതു നല്ലതുതന്നെ. പക്ഷെ ആ കെട്ട് ദൽഹിയിൽ തങ്ങിക്കിടക്കുകയാണ്. ഇനിയത് എല്ലാ ഗ്രാമങ്ങളിലേക്കും അയക്കണം. ജനങ്ങൾക്ക് സ്വയംഭരണപരി ശീലനം നല്കണമെങ്കിൽ, ഇതെല്ലാം ചെയ്യേണ്ടതായിവരും. ഇതി ന്നാണ് അധികാരവികേന്ദ്രീകരണമെന്നു പറയുന്നത്. ഇപ്പോൾ ഒരിടത്തു തിങ്ങിക്കിടക്കുന്ന അധികാരം ഗ്രാമങ്ങളിലെല്ലാം പ്രചരി പിക്കണം. ഇങ്ങിനെ ജനങ്ങൾ ഭരണകുശലന്മാരായിത്തീർന്നാൽ, അവർ പരസ്പരം കലഹിക്കാതായാൽ, ഗവണ്മണ്ടുതന്നെ ആവശ്യ മില്ലാത്ത നില നാം പ്രാപിക്കും. അപ്പോൾ രാമരാജ്യം വരും. നമുക്കിതെല്ലാം ചെയ്യണം. അതിനുവേണ്ടിയാണ് ഭൂദാന പ്രസ്ഥാനം ആരംഭിച്ചിരിക്കുന്നത്. ഗ്രാമീണരോട് നാം ഇങ്ങിനെ പറയുന്നു: ഗ്രാമങ്ങൾ പരിഷ്കരിക്കാൻ വേണ്ടി നിങ്ങൾ അരയും തലയും മുറക്കിക്കെട്ടണം. നിങ്ങളുടെ ഗ്രാമത്തിലെ ഭൂമിരഹിത നിങ്ങൾ ഭൂമി കൊടുക്കണം. എങ്ങിനെയാണ് ഭൂമി കിട്ടുക. മറ
താൾ:വിനോബയുടെ ശബ്ദം.pdf/39
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
35