ഗ്രാമങ്ങളിൽനിന്നു ഭൂമി കിട്ടുമോ? ഇല്ല, നിങ്ങളുടെ ഗ്രാമത്തിലെ ഭൂമിയുടെ ഓരോഹരി തന്നെ കൊടുക്കേണ്ടതായിവരും. പിന്നെ വ്യവസായങ്ങൾ ആരംഭിക്കണം. പുറമെനിന്നു വസ്ത്രം വാങ്ങുക യില്ലെന്നു തീരുമാനിച്ച്, അവശ്യമുള്ള വസ്ത്രമെല്ലാം നിങ്ങളുടെ ഗ്രാമത്തിൽ തന്നെ നിർമ്മിക്കണം. പുറമെനിന്നു വന്ന വസ്ത്രം ധരി ക്കുന്നവർ വസ്ത്രം ധരിച്ചവരല്ല, നഗ്നരാണ് എന്നു ഞാൻ കരുതു ന്നു. ഇവിടെ സമ്മേളിച്ചവരെല്ലാം പുറമെനിന്നു വന്ന വസ്ത്രം രിക്കുന്നവരാണെന്നു തോന്നുന്നു; എന്റെ ദൃഷ്ടിയിൽ അവരെല്ലാം നഗ്നരും നിർജ്ജരുമാണ്. വസ്ത്രങ്ങളുടെ ഇറക്കുമതി നില്ക്കുകയും അങ്ങാടിയിൽ നിന്നു തുണി കിട്ടാതാവുകയും ചെയ്താൽ, ഇവക്കു കീ റത്തുണി ധരിക്കേണ്ടതായിവരും; അതും പോയാൽ, നഗ്നരായി സഞ്ചരിക്കേണ്ടിവരും; എന്തുകൊണ്ടെന്നാൽ, വസ്ത്രങ്ങളുണ്ടാക്കുന്ന വിദ്യ അവർ പഠിച്ചിട്ടില്ല.
ഇതെല്ലാം നിയമമുണ്ടാക്കിയതുകൊണ്ടു മാത്രം, ഗവണ്ടി ചിലർ എന്നോടു ചോദിക്കാറുണ്ട്: ഭൂദാ പ്രവൃത്തിക്കുവേണ്ടി ഈ ബാബ നടക്കേണ്ടതായി വരുന്നതെന്തു കൊണ്ടാണ് ഗവണ്ടിന്റെ പക്കലുള്ള ഭൂമി എന്തുകൊണ്ട് അ വിതരണം ചെയ്യുന്നില്ല. ജനങ്ങൾക്കു ഭൂമി കൊടുക്കുകയെന്ന ജോലി ഗവമുണ്ട് ഏറെറടുത്താൽ, നമുക്കു ഗ്രാമരാജ്യമല്ല, ദൽ ഹിരാജ്യമാണുണ്ടാവുക. ലണ്ടൻഭരണത്തിനുപകരം നമുക്കിപ്പോൾ ദൽഹി ഭരണമുണ്ട്. ഇതിൻറ സ്ഥാനത്ത് നാം ഗ്രാമരാജ്യം സ്ഥാപിക്കണം. നാം ഭക്ഷിച്ചാലേ നമ്മുടെ വിശപ്പുമാറ്റുകയുള്ളു; അതിനു മറ്റാരെങ്കിലും ഭക്ഷണം കഴിച്ചാൽ പോരാ; ഇതുപോലെ ഗ്രാമരാജ്യം സ്ഥാപിക്കുവാൻ നാം തന്നെ ഭൂമി ദാനം ചെയ്യണം, മറ്റു വല്ലവരും ചെയ്താൽ പോര. രാജ്യം ഇറക്കുമതി ചെയ്യുകയും കയറ്റി അയക്കുകയും വേണ്ട ചരക്കുകൾ ഏതെല്ലാമാണെന്നു ദൽഹിയിലുള്ളവർ തീരു മാനിക്കുന്നതുപോലെ, ഓരോ ഗ്രാമത്തിലേക്കു കൊണ്ടുവരികയും