അഭാവം അഥവാ രാമരാജ്. അരാജ് എന്നും ഇതിനെ വിളിക്കാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം പോലെ. ഈശ്വരനില്ലെന്നും, അദ്ദേഹം പാലാഴിയിൽ പള്ളിക്കുറപ്പു കൊള്ളുകയാണെന്നും പറ യാം. എങ്കിലും അദ്ദേഹം അവിശ്രമം പരിശ്രമിക്കുകയാണെന്നു പറയാൻ വയ്യ അദ്ദേഹം ഒന്നുകിൽ അകത്താവിന്റെ രൂപത്തി ലുണ്ട്, അല്ലെങ്കിൽ ഇല്ല. അദ്ദേഹം കത്താവാണെന്നും സർവ്വത്ര അദ്ദേഹത്തിന്റെ ഭരണമുണ്ടെന്നും പറയാൻ വയ്യ. ഈ ബ്രഹ്മവി ദ്യാത്വം ഈ രാജ്യത്തിൽ നമ്മുടെ ജീവിതത്തിൽ ഉദാഹൃതമാകണം.
നിങ്ങളെല്ലാം സഹോദരന്മാരെപ്പോലെ യോജിച്ച് ഈ പ്ര വൃത്തിയിൽ സഹകരിക്കണമെന്നാണ് എന്റെ ആഗ്രഹം. ചി ലർ ചോദിക്കുന്നുണ്ട്. വിനോബായുടെ പ്രസ്ഥാനം സ്വാവലം ബത്തിന്നുള്ളതല്ലേ. സഹകരണത്തിന്നുള്ളതല്ലല്ലൊ? നമ്മുടെ പ ദ്ധതി പരാശ്രയമുള്ള ഒന്നല്ല എന്നെങ്കിലും അവർ സമ്മതിക്കുന്ന തിന്നു നാം കൃതജ്ഞരായിരിക്കണം. അവരുടെ അഭിപ്രായത്തിൽ പരസ്പരസഹകരണമാണാവശ്യം. നമുക്കതു വേണ്ടെന്നല്ല. ബാബ ഇന്നു രാവിലെ പാൽ കഴിച്ചത് ഒരു പശുവിന്റെ അടുത്തു പോ യി കറന്നെടുത്തിട്ടാണോ? ജനങ്ങളാണ് പാൽ തയ്യാറാക്കി ന്നത്. ബാബ അദ്ദേഹത്തിനെക്കൊണ്ടു കഴിയുന്ന സേവനങ്ങൾ ചെയ്യുന്നു; അദ്ദേഹത്തിന്റെ സുഖസൌകര്യങ്ങൾ ജനങ്ങൾ ക്കുന്നു. പരസ്പര സഹകരണം രണ്ടു തരത്തിലുണ്ട്. ഒന്ന് പരസ്പ രായമാണ്, മറേറത് തനി പരസ്പര സഹകരണമാണ്. പര പരാശ്രയമെന്നു പറയുന്നത് മുടന്തനും അന്ധനും തമ്മിലുള്ളതാ ണ്. സമുദായത്തിൽ ചിലർ അന്ധരും മറ്റുചിലർ മുടന്തമാക ണമെന്നും എന്നിട്ടവർ പരസ്പരം സഹകരിക്കണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? കാഴ്ചയുള്ള കണ്ണുകളും ആരോഗ്യമുള്ള കാലുക മുള്ളവർ തമ്മിൽ സഹകരിച്ചു പുരോഗമിക്കണമെന്നാണ് ബാ