ബ ആഗ്രഹിക്കുന്നത്. ബാബ ശരീരശക്തിയുള്ളവരുടെ പരസ്പ രസഹകരണം ആഗ്രഹിക്കുമ്പോൾ അംഗഭംഗങ്ങളുള്ളവരുടെ പ രസ്പരാശ്രയം ആഗ്രഹിക്കുന്നു.
പരസ്പരസഹകരണം ബാബക്കും വേണം. ജീവിതത്തിൽ ആവശ്യമുള്ളതെല്ലാം ഒരു ഗ്രാമത്തിൽ വെച്ചുണ്ടാക്കാൻ കഴികയി ല്ലെന്നു എനിക്കറിയാം. ഗ്രാമങ്ങൾക്ക് പരസ്പരം സഹകരിക്കേ ണ്ടതായി വരും; ഗ്രാമങ്ങൾക്കും പട്ടണങ്ങൾക്കും കൂടി സഹകരി ക്കേണ്ടതായിവരും. എങ്കിലും ഗ്രാമത്തിന്നു വേണ്ട നെല്ലുകുത്തലും മാവുണ്ടാക്കലും പഞ്ചസാര നിമ്മിക്കലും പട്ടണത്തിലെ മില്ലുകൾ ചെയ്യണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല. ഇതൊക്കെ ഗ്രാമത്തിൽ വെച്ചുതന്നെയുണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ ഗ്രാമത്തിൽ കണ്ണടയും തെർമോമീറ്ററും ആവശ്യമുണ്ടെങ്കിൽ, അ വ പട്ടണത്തിൽനിന്നു കൊണ്ടുവരാം. സ്വാഭാവികമായി ഗ്രാമ ത്തിൽ ചെയ്യേണ്ട പണികൾ പട്ടണങ്ങൾ അപഹരിച്ചുകൊണ്ടു പോവുകയെന്ന നിലയാണ് ഇന്നു സംഭവിച്ചിരിക്കുന്നത്. ഗ്രാമ ത്തിൽ ഉണ്ടാക്കുന്ന അസംസ്കൃതപദാർത്ഥങ്ങൾ അവിടെവെച്ചുത ന്നെ സംസ്കൃതപദാർത്ഥങ്ങളാക്കി മാറ്റാവുന്നതാണ്. ഇന്ന് ഇ തൊക്കെ പട്ടണങ്ങളിലേക്കു കെട്ടിക്കൊണ്ടുപോയി അവിടെ ച്ച് യന്ത്രങ്ങൾകൊണ്ട് സംസ്കൃതപദാത്ഥങ്ങളാക്കുകയാണ്. വിദേശച്ചരക്കുകൾ പട്ടണങ്ങളിലേക്കു വരുന്നതിനെ തടയുന്നുമി ല്ല. ഗ്രാമവ്യവസായങ്ങൾ ഗ്രാമങ്ങളിൽ വെച്ചുതന്നെ നടത്തണ മെന്നും, ഇന്നു പുറമെനിന്നു ഇറക്കുമതിചെയ്യുന്ന സാമാനങ്ങൾ 2 ണ്ടാക്കി അവയുടെ വരവ് തടയാനായിരിക്കണം പട്ടണവ്യവ . സായങ്ങളെന്നും ഞാൻ ആഗ്രഹിക്കുന്നു. ഗ്രാമവ്യവസായങ്ങൾ നശിക്കാൻ അനുവദിച്ചാൽ. അതു ഗ്രാമങ്ങൾക്കുമല്ല, പട്ടണങ്ങൾ ക്കും അനർത്ഥകരമായിരിക്കും. അപ്പോൾ ഗ്രാമങ്ങളിലെ തൊഴി