ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
42

സവ്വോദയപദ്ധതിയുടെ അടിസ്ഥാനം

പാശ്ചാത്യരിൽനിന്നു നമുക്കു പലതും പഠിക്കുവാനുണ്ട്. വി ശേഷിച്ചും യന്ത്രവിദ്യയേയും അതിനോടു ബന്ധപ്പെട്ട ശാസ്ത്ര ങ്ങളേയും പറ്റി. എങ്കിലും സാമൂഹ്യശാസ്ത്രത്തെപ്പറ്റി നമുക്ക് അവരിൽനിന്നു അധികമൊന്നും പഠിക്കാനില്ല. ഈ വിഷയത്തെ പറ്റി പാശ്ചാത്യസാഹിത്യത്തിൽ അസംഖ്യം ഗ്രന്ഥങ്ങളുണ്ട്. പക്ഷെ നമ്മുടെ സംസ്കാരം അവരുടേതിൽനിന്നു ഭിന്നമാണ്.

ആത്മസംയമമാണ് നമ്മുടെ സംസ്കാരത്തിന്റെ പ്രധാന സവിശേഷത. ഇന്ദ്രിയനിഗ്രഹം ചെയ്ത് മനര്യവും മനഃ ശാന്തിയും നേടിയവ സ്ഥിതപ്രജ്ഞരാകാൻ കഴിയൂ എന്ന് ഗീതയിൽ പറഞ്ഞിട്ടുണ്ട്. ഇതു വെറുമൊരു മതശാസനമല്ല. നമ്മു ടെ രാജനീതിയിലും തത്വശാസ്ത്രത്തിലും ഇതിനു പ്രമുഖസ്ഥാന മുണ്ട്. അർത്ഥശാസ്ത്രകാരനായ കൌടില്യനും ഇക്കാര്യം വ്യക്ത മായി പറഞ്ഞിട്ടുണ്ട്. സംയമം കൊണ്ടാണ് സമുദായം നിലവിൽ വന്നത്. ജനങ്ങൾക്ക് ഇതില്ലെങ്കിൽ സമുദായത്തിൽ പിളർപ്പ് സംഭവിക്കും.

നാം ഇക്കാലത്ത് സോഷ്യലിസത്തെപ്പറ്റി വളരെയേറെ കേൾക്കാറുണ്ട്. ഒരു സോഷ്യലിസ്റ്റ് സമുദായത്തെയാണ് തങ്ങൾ. ഉന്നംവെയ്ക്കുന്നതെന്നു കോൺഗ്രസ്സ് പറയുന്നു. ഇതൊക്കെ ചെ വിയും വളരെ സന്തോഷപ്രദമാണെന്നതിന്നു യാതൊരു സംശയ വുമില്ല. എങ്കിലും സമുദായത്തിലെ ഓരോ അംഗവും തികഞ്ഞ ആത്മസംയമം പാലിച്ചാലേ സോഷ്യലിസം നടപ്പിൽ വരികയു . വ്യക്തി സമുദായത്തിൽനിന്നു വേറിട്ടുനിന്നു, തനിക്കതുമാ

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/46&oldid=221343" എന്ന താളിൽനിന്ന് ശേഖരിച്ചത്