ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിനോബയുടെ ശബ്ദം


ഗ്രാമദാനത്തിന്റെ അർത്ഥം

ഞങ്ങൾ ചെല്ലുന്നേടത്തുനിന്നെല്ലാം ഭൂമി കിട്ടുന്നുണ്ടെന്നുള്ള താണ് എന്റെ അനുഭവം. ജനങ്ങളുടെ വിശ്വാസവും ഭക്തിയും പ്രവത്തനോന്മുഖമാക്കപ്പെട്ടിരിക്കുന്നു. ഭൂദാനത്തിൽ അവർ കാണ ന്നത് സ്വന്തം നന്മതന്നെയാണ്. അഭ്യസ്തവിദ്യരാകട്ടെ, ഈ പ്ര സ്ഥാനത്തിന്റെ വിജയപരാജയങ്ങളെക്കുറിച്ച് പച്ചകൾ നടത്തി ക്കൊണ്ടിരിക്കുകയാണ്. ഇതൊരു പൂ വിജയമാണെന്നു തെളി ഞ്ഞാൽ, പിന്നേയും അവർ വാദിക്കും. അവരുടെ ചർച്ചകൾക്ക് ഒരവസാനവുമുണ്ടാവുകയില്ല. അവരെ എതിക്കാൻ മെനക്കെടുന്ന വരെ വകയാരെന്നു വിളിക്കണം. എന്നാൽ, ഈ പഠിപ്പുള്ളവർ കുറ ദിവസം ഞങ്ങളുടെ കൂടെ വന്ന്, ജനകീയ മനസ്സും ജനകീയ ഹൃദ യവും എങ്ങിനെയുള്ളതാണെന്നും അതെങ്ങിനെയാണ് സമുദ്ധരി ക്കപ്പെടുന്നതെന്നും സ്വന്തം കണ്ണുകൾകൊണ്ട് നോക്കിക്കാണുമെ ങ്കിൽ, അവക്ക് അത്യന്തം ഗുണകരമായിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/5&oldid=220349" എന്ന താളിൽനിന്ന് ശേഖരിച്ചത്