യുടെ സവിശേഷതയാണ്. പാശ്ചാത്യചിന്താഗതി പ്രാഥമികമായി താല്പര്യസംഘട്ടനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വിദ്യാത്ഥികളുടേയും അദ്ധ്യാപകന്മാരുടെയും താല്പര്യസംഘട്ടനങ്ങളെപ്പറ്റിയും നാം ഇപ്പോൾ കേൾക്കാറുണ്ട്. അദ്ധ്യാപകന്മാരിൽനിന്നു സ്വന്തം അവകാശങ്ങൾ സംരക്ഷിക്കുവാൻ വിദ്യാൎത്ഥിനി യൂനിയനുകൾപോലും സംഘടിപ്പിക്കുന്നുണ്ട്. അഖിലേന്ത്യാ വിദ്യാൎത്ഥി ഫെഡറേഷൻ ഇതിനു തെളിവാണ്. അഖിലേന്ത്യാ പുത്രസംഘടനയേ ഇനിയുണ്ടാവാൻ ബാക്കിയുള്ളൂ! ഇങ്ങിനെയാണ്, സമുദായം കക്ഷികളും ഗ്രൂപ്പുകളുമായി ഛിന്നഭിന്നമാക്കപ്പെടുന്നത്. സമുദായം ഒരേ ഒരു കുടുംബമാണെന്ന വിചാരം നമ്മുടെ മനസ്സിൽ നിന്നു ചോൎന്നു പോയിരിക്കുന്നു.
പണ്ട് ജാതിവ്യത്യാസങ്ങളേ ഉണ്ടായിരുന്നു. വൎഗ്ഗവ്യത്യാസങ്ങൾ, ഭിന്നിപ്പുകൾ, തൎക്കങ്ങൾ ഇവ ഇന്നു സർവ്വത്രയുള്ള വിളവുകളാണ്. പണ്ട് കൊശവൻറയും തോൽ പണിക്കാരന്റേയും ചക്കാരേയും മറ്റും താല്പര്യങ്ങൾക്കു തമ്മിൽ വൈരുദ്ധ്യമുണ്ടായിരുന്നില്ല. ഇവ തമ്മിൽ മത്സരത്തിന്നു ഇടമില്ലാത്ത മട്ടിലായിരുന്നു പ്ലാനിങ്ങ്. പക്ഷെ, ക്രമേണ ഉയർന്നവൻ താണവൻ എന്ന വിചാരം വന്നു. തന്നിമിത്തം ജാതിയുടെ എല്ലാ തിന്മകളും പൊന്തിവന്നു. തൽഫലമായി കലഹങ്ങളും മത്സരങ്ങളും വലിച്ചുകൊണ്ടേ ഇരിക്കുകയാണ്.
സർവ്വോദയസമുദായത്തിലെ പ്ലാനിങ്ങും മറ്റും വേറൊരു മട്ടിലാണ്. നമ്മുടെ എല്ലാവരുടേയും ധൎമ്മം ഒരേ ഒരു ഭാരതീയ ധൎമ്മമാണ്. സർവ്വോദയരീതിയിൽ, ലോകത്തെ മുഴുവൻ സേവിക്കുവാൻ നാം ആഗ്രഹിക്കുന്നു. സ്വാൎത്ഥലാഭത്തിനു വേണ്ടി ലോകത്തെ അപഹരിക്കുവാനോ ചൂഷണം ചെയ്യുവാനോ നാം ആഗ്രഹിക്കുന്നില്ല; മറ്റുള്ളവരാൽ അപഹരിക്കപ്പെടുവാനും ചൂഷണം ചെയ്യപ്പെടുവാനും നാം തയ്യാറുമില്ല. എല്ലാവൎരും പൂൎണ്ണസ്വാതന്ത്ര്യം അനുവദിക്കുക, നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക ഇതാ