ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുണ്ടെന്നു വാദിക്കാൻ ആക്കും അധികാരമില്ല. ഇതാണ് ഭൂദാന യജ്ഞത്തിന്റെ പരമമായ ഘട്ടം. ഈ പൂഗ്രാമാനം തുലോം വിപ്ലവകരമായിത്തീരാൻ പോകയാണെന്നു ഞാൻ വ്യക്തമായി ക ണുന്നുണ്ട്. ഞങ്ങൾക്കു ദിവസേന കൂട്ടംകൂട്ടമായി ഗ്രാമങ്ങൾ കിട്ടിക്കൊ ണ്ടിരിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തിൽ പൌരന്മാരും ചുമതലയുണ്ട്. നിങ്ങളുടെ ജില്ലയിൽ മഹത്തായ ഒരു വിപ്ലവം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും, നിങ്ങളുടെ ദരിദ്രസഹോദരന്മാർ സർവ്വസ്വവും ദാനം ചെയ്യുമ്പോൾ, അവരോട് തോളോടുതോൾ നിന്ന് നിങ്ങളുടെ പങ്കും നല്കുക സ്വധർമ്മമാണെന്നും മന സ്സിലാക്കേണ്ടത് പൌരന്മാരെന്നനിലയിൽ നിങ്ങളുടെ കടമയാ ണ്. ത്യാഗം ഒരു കയ്യുള്ള ഗുളികയല്ല. യഥാർത്ഥത്തിൽ അതു വ ളരെ മധുരമാണ്. സ്വാദു നോക്കിയവക്കറിയാം അതെന്താണ ന്ന്. ഞാൻ തികച്ചും അതിന്റെ സ്വാദു നോക്കീട്ടുണ്ട്. എന്റെ ജീവിതത്തിൽ ദുഃഖമെന്താണെന്നു ഞാൻ അറിഞ്ഞിട്ടില്ലെന്നു ഇവി ടെവെച്ച് പ്രഖ്യാപിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇതിന്റെ രഹസ്യം എല്ലാവരേയും സേവിക്കുക, എല്ലാവ കും മംഗളം നേരുകയെന്നുള്ളതാണ്. ഇതിനുപകരം എല്ലാവരും നിങ്ങളുടെ കാര്യം നോക്കും, നിങ്ങളെ സേവിക്കും. ഇന്നു നുകോടി ജനങ്ങൾ സ്വന്തം കാര്യം മാത്രമേ നോക്കുന്നു. രൂകരായിരുന്നാലേ, സ്വന്തം കാര്യം നടക്കൂ എന്നവർ വിചാരിക്കു ന്നു. ഇതിന്നു നേർ വിപരീതമാണ് തുളസീദാസന്റെ പ്രഖ്യാപനം. അദ്ദേഹത്തിന്റെ വിധി സ്ഥിരീകരിക്കപ്പെടുന്നതായി സ്വാനുഭവ ത്തിൽ കാണുന്നുണ്ട്. തുളസീദാസ് പറയുന്നു: “മറ്റുള്ളവരുടെ നന്മ സ്വന്തം ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ളവന്ന് ഈ ലോക ത്തിൽ അസാദ്ധ്യമായി യാതൊന്നുമില്ല. അയാൾക്കു സർവ്വവും ല രിക്കുന്നു. ഇതുസംബന്ധിച്ച്, ഒരു ചെറിയ കാര്യം ഓക്കേണ്ടതാ

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/8&oldid=220352" എന്ന താളിൽനിന്ന് ശേഖരിച്ചത്