'വിരുതൻ ശങ്കു'വിന്നു ഞാൻ ഒരു അവതാരിക എഴുതണമെന്നു എന്റെ ആ ഉത്തമ സ്നേഹിതൻ എന്നോടാവശ്യപ്പെട്ടപ്പോൾ ഈശ്വരമതം ഇപ്രകാരമായിരുന്നുവെന്നും ആർ വിചാരിച്ചു? കഷ്ടം! തന്റെ ബുക്കും അച്ചടിച്ചു
പ്രസിദ്ധപ്പെടുത്തിക്കാണാൻ തന്നെ തനിക്കു യോഗമുണ്ടാകില്ലെന്നു ബുക്കും അച്ചടിപ്പാൻ മംഗളോദയം കമ്പനിക്കാരെ ഏല്പിച്ചപ്പോഴും, ബുക്ക് അച്ചടി നടന്നുകൊണ്ടിരുന്ന ഇടയിൽ 1088 മിഥുനം ഒടുവിൽ ഞാൻ കുറെ അവധി എടുത്തു എറണാകുളത്തുനിന്നു ചിറ്റൂർക്ക് പോകയും
തൻ മരിച്ച ഭാര്യയുടെ വീടായ പട്ടഞ്ചേരി ചക്കുങ്കൽ
മക്കളുടെ ശുശ്രൂഷയിൽ രോഗാതുരനായി കിടന്നിരുന്ന
ആ സ്നേഹിതനെ ചെന്നു കാണുകയും ചെയ്ത അവസരത്തിൽ മേൽപ്രകാരം അവതാരിക എഴുതേണ്ട കാലം അ
ദ്ദേഹം എന്നോടു പറഞ്ഞപ്പോഴും ഈ അവതാരികയ്ക്കു സംഭവിച്ച ഈ യോഗവും എന്റെ സ്നേഹിതനാകട്ടെ ഞാനാകട്ടെ
ശങ്കിച്ചിരുന്നില്ല. ഈ നോവലിന്റെ കയ്യെഴുത്തു
പകർപ്പാകട്ടെ അച്ചടിച്ചു കഴിഞ്ഞേടത്തോളം ഭാഗങ്ങളാകട്ടെ യാതൊന്നും ഞാൻ അന്നു കണ്ടിട്ടുണ്ടായിരുന്നില്ല.
നോവലിലെ കഥതന്നെ എന്താണെന്നും എങ്ങിനെയാണെന്നും കൂടി എനിക്കു മനസ്സിലായിട്ടുണ്ടായിരുന്നില്ല.
രോഗചികിത്സയ്ക്കുവേണ്ടി 1087 ഒടുവിൽ താൻ മദ്രാസിൽ ചെന്നു താമസിച്ചിരുന്ന കാലത്താണ് അച്ചുതമേ