ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
_ 5 _

ലോകവാസം ഉപേക്ഷിച്ചതായി പിറ്റേന്ന് എറണാകുളത്തു എത്തിയശേഷം എനിക്കു വൎത്തമാനം കിട്ടി. ഈശ്വരാജ്ഞ അലംഘനീയമാണല്ലോ.

ബുക്കടിച്ചു പ്രസിദ്ധപ്പെടുത്തുന്നതിന്നു ചില പ്രത്യേകനിശ്ചയത്തിന്മേൽ ഗ്രന്ഥകർത്താവു മംഗളോദയം കമ്പനിക്കാരെ ഏല്പിക്കുകയാണു ചെയ്തിട്ടുള്ളത്. അവതാരിക എഴുതുന്ന കാൎയ്യം ഗ്രന്ഥകർത്താവു ജീവിച്ചിരിക്കുന്നതാണെങ്കിൽ ഒരു സമയം വേണമെങ്കിൽ എനിക്കു വേണ്ടെന്നു വെയ്ക്കാം. ഒരു പ്രകാരത്തിൽ നോക്കിയാൽ ആരുടെ ആവശ്യത്തിനുവേണ്ടി ഞാൻ അവതാരിക എഴുതാമെന്നും ഏറ്റുവോ, അയാളുടെ അഭാവത്തോടുകൂടി ആ ആവശ്യവും നശിച്ചുപോയിരിക്കുന്നു. പക്ഷേ എന്റെ സ്നേഹിതൻ വാക്കു വിരുതൻ ശങ്കുവിൽ ഞാൻ അവതാരിക എഴുതേണമെന്നായിരുന്നതുകൊണ്ടും ആ സ്നേഹിതൻ അങ്ങിനെ ഒരു ഭാരം ഏല്പിച്ചു മരിച്ചുപോയതുകൊണ്ടും ആ വാക്കിന്ന് ഈശ്വരാജ്ഞപോലെ ഒരു പ്രാബല്യം സിദ്ധിച്ചതായി വിചാരിക്കേണ്ടതാണെന്നും എനിക്കു തോന്നീട്ടുള്ളതിനാലും മംഗളോദയം കമ്പനി മാനേജർ മിസ്റ്റർ കുഞ്ഞിരാമമേനോൻ എന്റെ അവതാരിക കൂടാതെ ബുക്കു പ്രസി ദ്ധപ്പെടുത്തുവാൻ വൈമനസ്യം കാണിക്കുന്നതിനാലും ഇതു ഞാൻ എഴുതുന്നതാകുന്നു.

നോവലിലെ കഥയെക്കുറിച്ചോ അതിലെ പാത്രങ്ങളെക്കുറിച്ചോ ഒരു ഗുണദോഷനിരൂപണം ചെയ്തും ഈ പ്രസ്താവന ദീൎഘിലിപ്പിച്ചിട്ടാവശ്യമോ ഈ അവതാരികയിൽ അങ്ങിനെ ചെയ്യുന്നതിൽ ഒരു ഔചിത്യമോ ഉണ്ടെന്നു

"https://ml.wikisource.org/w/index.php?title=താൾ:വിരുതൻ_ശങ്കു.pdf/7&oldid=221298" എന്ന താളിൽനിന്ന് ശേഖരിച്ചത്