ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
_6_

ഞാൻ വിചാരിക്കുന്നില്ല. കഥയിലെ നായകനായ വിരുതൻശങ്കുവിൽ ത്യാജ്യങ്ങളായ ചില ദുഷ്ടസംഘങ്ങളിൽ ചേർന്നു നടക്കുന്നതിന്നും അവരുടെ അനാശാസ്യമായ ചില നടപടികളിൽ പങ്കുകൊള്ളുന്നതിനും സംഗതി വന്ന ഈ ഈ സംസാരസമുദ്രത്തിൽ കിടക്കുമ്പോൾ എത്ര ധീരനായാലും ചിലപ്പോൾ മനുഷ്യനും കഴിക്കുവാൻ സാധിക്കാതെ വരുന്നപോലെയുള്ള ചില ബന്ധനങ്ങളിൽനിന്നു ജനിക്കുന്ന കഷ്ടകാലങ്ങളുടെ കാർക്കശതനിമിത്തമാണെന്നും, താൻ അതിൽനിന്നും ഒഴിയുവാൻ തക്ക നിലയിലെത്തിയപ്പോൾ ആവക ദുഷ്ടന്മാരെ സന്മാർഗത്തിലേയ്ക്കു വീണ്ടെടുക്കുകയും താൻ ചെയ്യേണ്ടിവന്ന നിസ്സാരങ്ങളും പരിഹാരങ്ങളും ആയ ഹീനകൃത്യങ്ങൾക്കു മതിയായ വിധത്തിൽ പരിഹാരങ്ങൾ ചെയ്തയും ചെയ്തതിനാൽ മുൻ ചെയ്ത പ്രവൃത്തികളുടെ മാലിന്യത്തിന്നു നിവൃത്തിയുണ്ടായി എന്നും ആകുന്നു തന്റെ കഥകൊണ്ടു ഗ്രന്ഥകർത്താവു ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ള താപദേശം. പക്ഷേ ഈ കാൎയ്യത്തിൽ അഭിപ്രായവ്യത്യാസത്തിനു വഴിയില്ലെന്നു ഞാൻ പറയാൻ ഒരുക്കമില്ലാത്തതും ആകുന്നു. അത് എങ്ങിനെയായിരുന്നാലും അമ്മായി പഞ്ചതന്ത്രം' എഴുതിയ തൂലികയുടെ പ്രത്യേക രസികത്വം ഈ നോവലിലും ധാരാഉം പ്രതിഫലിച്ചു കാണുന്നുണ്ടെന്നും ഈ നോവൽ വായിക്കുന്ന മലയാളികൾക്കും അറിയാൻ പ്രയാസമില്ലാത്തതും, അച്ചുതമേനോൻ ശരീരത്തിനും മനസ്സിനും ശല്യം കൂടാതിരിക്കുന്ന ഒരു കാലത്താണ് ഈ ഉദ്യമം ആയിരുന്നതു് എങ്കിൽ ആ തൂലികയുടെ രസികത്വം ഇതിലധികം പ്ര

"https://ml.wikisource.org/w/index.php?title=താൾ:വിരുതൻ_ശങ്കു.pdf/8&oldid=221299" എന്ന താളിൽനിന്ന് ശേഖരിച്ചത്