താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/122

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഇംഗ്ലണ്ടിൽ, പാർലിമെന്റ് സഭായോഗത്തിൽ നടപടികൾ കുറിച്ചെടുത്തു റിപ്പോർട്ടെഴുതാനായി പോകുന്ന പത്രപ്രതിനിധികൾ പലരും, സാമാജികന്മാരിൽ പ്രമാണികളെ 'ഒരു നിമിഷനേരം' കണ്ടു സംസാരിച്ച് സംവാദന്വാഖ്യാനം ചെയ്യുമാറുണ്ട്; പൊതുജനമഹായോഗങ്ങളിൽ പ്രസംഗിപ്പാനോ മറ്റോ ചെല്ലുന്ന പ്രമാണികളെയും ഇങ്ങനെ 'പിടികൂടാറുണ്ട് '.

മേല്പറഞ്ഞ സന്ദർശനങ്ങൾ മിക്കവാറും റിപ്പോർട്ടർമാർ സ്വന്തം പ്രവൃത്തിയുടെ അംഗമായി നടത്തുന്നവയാണ്. ചില സമയങ്ങളിൽ, സന്ദർശനങ്ങൾ മുൻകൂട്ടി വ്യവസ്ഥചെയ്ത് അതിന്മണ്ണം നടത്തുന്നു; പത്രാധിപരോ, ലേഖനകർത്താവുതന്നയോ, അപേക്ഷിച്ച് സന്ദർശനത്തിന് അനുവാദം ലഭിക്കുന്നു. ഈ സന്ദർഭങ്ങളിൽ, സന്ദ്രഷ്ടാവായ പത്രപ്രതിനിധി നല്ല വകതിരിവോടും ശ്രദ്ധയോടുംകൂടെ പ്രവർത്തിക്കേണ്ടതാണ്; അയാൾ 'പിടി' കൂടുന്ന 'പുള്ളി'യോടു എന്തെന്തു ചോദ്യങ്ങൾ ഏതേതുപ്രകാരത്തിൽ, ചോദിക്കേണമെന്നു മുൻകൂട്ടി ചിന്തിച്ചുറയ്ക്കണം. ചോദ്യങ്ങൾ എഴുതിത്തയ്യാറാക്കി കൈവശംവെച്ച് കൊള്ളുകയും വേണം. സന്ദ്രഷ്ടാവ് രസികനും നയജ്ഞനും സൂക്ഷ്മഗ്രാഹിയും ആയിരിക്കേണ്ടതാവശ്യമാണ്. അയാൾ തന്റെ 'പുള്ളി'യോട് ഓരോ ചോദ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന മറുപടികൾ, 'പുള്ളി'യുടെ മുഖഭാവഭേദം, മുതലായവയൊക്കെ ഉടനുടൻ കുറിക്കയോ, ഓർമ്മവെയ്ക്കയോ ചെയ്തുകൊള്ളണം. മറുപടികൊണ്ട് ഇടയ്ക്കു സന്ദർഭോചിതമായ വിശേഷചോദ്യങ്ങൾ തോന്നിയാൽ അവയേയും ചോദിക്കുക; മറുപടിയും കുറിക്കുക. പ്രകൃത വിഷയത്തിനു ചേരാത്തതോ, 'പുള്ളിയുടെ' അധികാരത്തെ കവിഞ്ഞതോ ആയുള്ള സംഗതികൾ മറുപടിയിൽ 'വന്നുചാടി'പ്പോയാൽ, അവയെ തള്ളിക്കളയുക.

സംവാദവിവരങ്ങളെപ്പറ്റി എഴുതുന്ന ലേഖനങ്ങൾ 'പുള്ളി'യുടെ സമ്മതത്തോടുകൂടി വേണം അച്ചടിച്ചു പുറപ്പെടുവിപ്പാൻ. എന്തെന്നാൽ, അയാളുടെ പ്രമാദത്താൽ വല്ല അസംബന്ധകാര്യവും പറഞ്ഞുപോയിരുന്നാൽ, അതു കണ്ടുപിടിച്ച് പിഴപോക്കുവാൻ അയാൾക്കും സൗകര്യം ലഭിക്കും. അങ്ങനെ ചെയ്യുമ്പോൾ, അയാളെക്കുറിച്ച്