താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/35

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചില സംഗതികളിൽ, പോലീസുകാർ സംഭവാന്വേഷണം ചെയ്തു വിവരങ്ങളെ മേലാവിലേക്കു അറിയിച്ച് അങ്ങനെതന്നെ കാര്യം അവസാനിപ്പിക്കാറുമുണ്ട്. യദൃച്ഛയായി നേരിടുന്ന മരണം മുതലായ ചില സംഭവങ്ങളിൽ, മജിസ്ട്രേറ്റിൻ മുമ്പാകെ കേസ് നടക്കാൻ ആവശ്യമുണ്ടാകയില്ല. ഇങ്ങനത്തെ സംഭവങ്ങളെ പോലീസുകാരുടെ 'മഹസ്സർ' നോക്കി വിവരങ്ങൾ കുറിച്ചെടുത്ത്, റിപ്പോർട്ട് ചെയ്യേണ്ടതായിരിക്കും. അവയെ കാര്യസാരം വിടാതെ സംക്ഷേപിച്ചെഴുതുകയാണ് റിപ്പോർട്ടറുടെ ഉദ്ദേശ്യമായിരിക്കേണ്ടത്. ഒരു സംഭവത്തിന്റെ വിഷയത്തിൽ അത് നടന്ന സ്ഥലം, തീയതി, സമയം, ആർക്കു പറ്റി എന്ന് സാക്ഷികളുടെ മൊഴിയിൽനിന്നു ഗ്രഹിക്കാവുന്ന തെളിവ്, മെഡിക്കൽ ഉദ്യോഗഥന്റെ സാക്ഷ്യപത്രം, തീർച്ച അഭിപ്രായം ഇത്യാദി വിവരങ്ങളൊക്കെ സംഗ്രഹിച്ചിരിക്കണം; ഇപ്രകാരമാല്ലാതെ, "ഏതാനും ദിവസം മുമ്പ് ഇതിന്നു സമീപം ഒരു നിരത്തിൽവെച്ചു ഒരാൾ വണ്ടിമറിഞ്ഞുവീണു മരിച്ചിരിക്കുന്നു" എന്നിങ്ങനെ അവ്യക്തമായ ഒരു റിപ്പോർട്ട് എഴുതുന്നതുകൊണ്ട് പ്രയോജനമുണ്ടെങ്കിൽ അതു പത്രപംക്തിയെ നിറയ്ക്കുക മാത്രമാണ്. ഇത്തരം സംഭവങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ഓരോ പത്രത്തിനും ഓരോ മാതിരിയിലായിരിക്കാം. എന്നാലും, മാതൃകയായി ഒരെണ്ണം താഴെ കുറിക്കുന്നു.

"ഇന്നലെ രാവിലെ താലൂക്ക് പോലീസ് ഇൻസ്പെക്ടർ മിസ്റ്റർ........പോലീസ് സ്റ്റേഷനിൽവച്ചു"............മിസ്റ്റർ...............രുടെ മരണത്തെപ്പറ്റി അന്വേഷണം നടത്തി മഹസ്സർ തയ്യാറാക്കിയിരിക്കുന്നു. സാക്ഷികളായി വിളിക്കപ്പെട്ട.........ടെയും........ടെയും..........ടെയും മൊഴികൾകൊണ്ടുവെളിപ്പെട്ടിരിക്കുന്ന സംഗതികൾ ഇപ്രകാരമാണ്: മരിച്ച ആൾക്കു പ്രായം.......വയസ്സു വരും;.......തൊഴിലായിരുന്നു അയാൾ, പതിവിൻമണ്ണം.........നു........യാഴ്ച വൈകുന്നേരം......മണിക്കു തന്റെ തൊഴിൽസ്ഥലം വിട്ടമ്മടങ്ങിപ്പൊയ്ക്കൊണ്ടിരിക്കുമ്പോൾ വഴിക്ക് അവരെ കാണുകയും അവരോടു സംഭാഷണം ചെയ്കയും ചെയ്തിരുന്നു; കാഴ്ചയിൽ അയാൾക്കു യാതൊരു ശരീരസുഖക്കേടും ഉണ്ടായിരുന്നില്ല. അവരെ വിട്ടുപിരിഞ്ഞ് ഏതാനും അകലം ചെന്നപ്പോൾ,