താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/42

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഒരു പ്രവർത്തി ചെയ്യിക്കയില; മൂലധനശക്തി ചുരുങ്ങിയ പത്രങ്ങൾക്കു അതാവശ്യമായി വന്നേയ്ക്കാം.

റിപ്പോർട്ടർ താല്പര്യത്തോടെ പണിയെടുക്കുന്നവനായിരുന്നാൽ അവന്നു ഡിസ്ട്രിക്ടിലെ പ്രവൃത്തികൊണ്ടു ഒന്നുരണ്ടു കൊല്ലത്തിനുള്ളിൽ, പത്രത്തൊഴിലിൽ ഉയർന്ന പടികളിലേക്കു കടക്കാനുള്ള യോഗ്യത സിദ്ധിച്ചിരിക്കും. അവൻ പത്രകാര്യാലയത്തിൽനിന്നു അകന്നിരുന്നു പ്രവർത്തിയെടുക്കുന്നവനാകകൊണ്ട്, നഗരത്തിലെ ക്ലേശങ്ങൾ അവനു തട്ടുകയില്ല; ഏതുകാര്യവും ക്ഷമയോടെ ചിന്തിച്ചു തീർച്ചപ്പെടുത്തുവാൻ ശീലിക്കയും ചെയ്യും. പിന്നെ വിശേഷകാര്യങ്ങളെപ്പറ്റി റിപ്പോർട്ട് എഴുതുവാനായി തന്റെ ഡിസ്ട്രിക്ടിൽ വന്നു ചേരാവുന്ന മറ്റു പത്രങ്ങളുടെ റിപ്പോർട്ടർമാരുമായി ഇടപഴകി പുതിയ അറിവുകൾ നേടുവാനും കഴിയും.