താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/60

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേണ്ടതെന്നും, കൃഷിപ്രയോഗതോട്ടങ്ങൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും സ്ഥാപിക്കേണ്ടതാണെന്നും പ്രസ്തുതപ്രസംഗമധ്യേ സർ ജാർജ്ജ് ക്ലാർക്ക് പ്രസ്താവിച്ചു കാണുന്നത് ശ്രദ്ധാർഹമായ ഒരു സംഗതിയാണ്. നാട്ടുപുറങ്ങളിൽ കൃഷിവിഷയപ്രസംഗങ്ങൾ ചെയ്യുന്നതിനും, പരീക്ഷണങ്ങൾ കാണിച്ചുകൊടുക്കുന്നതിന്നും അധികം പേരെ നിശ്ചയിച്ച് നവീനസമ്പ്രദായങ്ങൾ കൃഷിക്കാർക്കു മനസ്സിലാക്കിക്കോടുക്കേണ്ടതിന്നും അവരെ ജാഗരൂകന്മാരാക്കുന്നതിനും ശ്രമിക്കേണ്ടതാണെന്നും മഹാനായ പ്രസ്തുത പ്രാസംഗികൻ അഭിപ്രായപ്പെട്ടുകാണുന്നത് കൃഷിപരിഷ്കാരവിഷയത്തിൽ ഒരു പ്രധാനപ്പെട്ട സംഗതിയാണെന്നുള്ളതിന്നു സംശയമില്ല. നാട്ടുപുറങ്ങളിൽ പ്രാഥമിക കൃഷിപാഠശാലകൾ സ്ഥാപിച്ച് കൃഷിശാസ്ത്രത്തിലെ ആദ്യമപാഠങ്ങളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സർ ജാർജ് ക്ലാർക്ക് പുറപ്പെടുവിച്ചു കാണുന്ന അഭിപ്രായവും ശ്രദ്ധാർഹമായ ഒന്നാണ്. തിരുവിതാം‌കൂറിൽ ഈ തരം പ്രാഥമിക പാഠശാലകൾ സ്ഥാപിക്കേണ്ടതാണെന്നു കൃഷിഡയറക്റ്റർ ഗവൺമെണ്ടിനെ ധരിപ്പിക്കുകയുണ്ടായെങ്കിലും, ഗവൺമെണ്ട് ആ അഭിപ്രായത്തെ സ്വീകരിക്കാതിരിക്കുകയാണുണ്ടായതെന്നു ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. കൃഷിഡയറക്ടറുടെ ശുപാർശയെ ഗവൺമെണ്ട് സ്വീകരിച്ചു പ്രവർത്തിച്ചിരുന്നുവെങ്കിൽ അതു പ്രയോജനകരമായിരിക്കുമായിരുന്നുവെന്നുള്ളതിനു സംശയമില്ല."

ഈ പത്രാധിപക്കുറിപ്പിനെക്കുറിച്ചു പറായാനുള്ള ആക്ഷേപങ്ങളിൽ ഒന്നാമത്തേതായി നില്ക്കുന്നത്, സർ ജാർജ്ജ് ക്ലാർക്കിന്റെ പ്രസംഗത്തിൽനിന്നു എടുത്തെഴുതിയ സാരഭാഗം മൂലാർത്ഥത്തിൽനിന്നു ഭിന്നമായിരിക്കുന്നു എന്നുള്ളതാണ്. അദ്ദേഹം പ്രസ്താവിച്ചതാണിത്:-

"If I were an Indian Politician, I should worry Government in season and out of season to spend more money upon the improvement of agriculture and the acquisition and spread of knowledge. We require more research work, because problems of India are her own and the careful investigations carried on in other countries may be value less in