താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/79

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒക്കെയും, അവയെ സൂക്ഷ്മമായിത്തിരുത്തി അച്ചടിപ്പിക്കേണ്ടതിനു ചുമതലപ്പെട്ടവർ അപരാധികളാണ്. അച്ചുനിരത്തുകാരൻ, തന്റെ ബദ്ധപ്പാടിൽ, വാക്കുകളുടെ അർത്ഥമെന്തെന്നു വിചാരിച്ചുകൊണ്ടല്ലാ അച്ചുനിരത്തുന്നത്; അവന്റെ പ്രഥമനോട്ടത്തിനു എങ്ങനെ തോന്നുന്നുവോ അതിൻമണ്ണം അച്ചുപെറുക്കി നിരത്തുന്നു. വാക്കുകളുടെ അർത്ഥംകൂടി നോക്കുന്നില്ലെങ്കിൽ, വാക്യങ്ങളുടെ അർത്ഥത്തെപ്പറ്റി അവന്നു യാതൊരു ബോധവുമുണ്ടാകുന്നില്ലതെന്നെ. അവൻ, മരങ്ങളെ നോക്കി നോക്കിപ്പോകനിമിത്തം വനത്തെ കാണുന്നില്ലാത്തതുപോലെ, അക്ഷരങ്ങൾ മാത്രം നോക്കുക ഹേതുവായി വാക്കുകളോ അർത്ഥമോ ഗ്രഹിക്കുന്നില്ല.

പിഴ പോക്കിവേണം അച്ചടിച്ചു പുറമേ വിടുവാൻ, എന്നു നിർബന്ധം വെയ്ക്കുന്നതു ആവശ്യമാണ്. അതിലേക്കു, ഏതു ലേഖനവും, അതിന്റെ കർത്താവായ റിപ്പോർട്ടരോ, ചുമതലക്കാരനായ പത്രാധിപരോ സമ്മതിച്ച ശേഷമേ അച്ചടിക്കാൻ തുടങ്ങാവൂ എന്നു നിബന്ധയുണ്ടായിരിക്കണം. ഇങ്ങനെയിരുന്നാലും, പത്രം പുറപ്പെടുവിക്കാൻ സമയം വൈകുമ്പോഴേക്കും അച്ചുനിരത്തുകാർക്കു ദുഷ്കരമായ വിധത്തിലുള്ള തിരുത്തലുകൾ എഴുതിക്കൊടുക്കരുത്. ഈ തിരുത്തൽ പക്ഷേ ലേഖനത്തിനു ഭംഗി കൂട്ടുമായിരിക്കാം; എന്നാലും, പത്രം പുറപ്പെടേണ്ട സമയമായി എന്നിരിക്കിൽ ഈ പരിഷ്കാരം കൂടാതെ കഴികയാണ് ഉത്തമം. പരിഷ്കാരം ചെയ്യുന്നതൊക്കെ ആദ്യമേ പകർപ്പിൽതന്നെ ആകാമായിരുന്നു. അച്ചടിക്കാൻ കാലമാകുമ്പോൾ, ഒരു വരി ഇടയ്ക്കു തള്ളിക്കളയണമെന്നോ, ചില വാക്കുകൾ ഇടയ്ക്കു കുത്തിത്തിരുകണമെന്നോ; രണ്ടു ഖണ്ഡികകൾ കൂട്ടിച്ചേർത്ത് ഒന്നാക്കണമെന്നോ, ആവശ്യപ്പെട്ടാൽ, എളുപ്പം സാധിക്കയല്ല. ഗാലിയിൽ ഇരിക്കയാണെങ്കിൽകൂടി, 'മാറ്റർ' ഇടയ്ക്കു വിടർത്തിയെടുത്ത് "കടത്തു"കവേണ്ടിവന്നേക്കും; അച്ചടിയന്ത്രത്തിൽ കയറ്റിയശേഷം, അതു ദുഷ്കരവും, സാമാന്യത്തിൽ പത്തിരട്ടി സമയം വേണ്ടിവരുന്നതും ആകുന്നു. ഇത്തരം സന്ദർഭങ്ങളിൽ, റിപ്പോർട്ടരോ, പത്രാധിപരോ അച്ചുനിരത്തുകാരനെ ക്ലേശിപ്പിക്കാതെയും, പത്രം അച്ചടിപ്പാൻ കാലം അതിക്രമിക്കാതെയും ഇരിക്കത്തക്കവണ്ണം ബുദ്ധികൗശലം