ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
12 ശതമുഖരാമായണം


ദശവദനസഹജനരുണജനൊടു സമം തദാ
ദാനവനോടു കലഹം തുടങ്ങിനാൻ.
വലിയ ശിലകളുമചലജാലം തരുക്കളും
ബാണങ്ങളും വരിഷിച്ചാൻ ബഹുവിധം.
അവയുമവനമിതശരമെയ്തു ഖണ്ഡിച്ചടു-
ത്തന്യോന്യമുഷ്ടിയുദ്ധം തുടങ്ങീടിനാൻ.
തദനു ദശവദനസഹജനുമരുണപുത്രനും
ദാനവപാദപ്രഹരസംബാധയാ
ലവണജലനിധിനടുവിലചലവരമൂൎദ്ധനി
ലങ്കാപുരദ്വാരിചെന്നു വീണീടിനാർ
ദനുതനയചരണപരിപതനപരിപീഡയാ
ദേഹം നുറുങ്ങിപ്പതിച്ചാരിരുവരും.
സപദി പവനജനുമതറിഞ്ഞു ബാലം നിജം
സാഹസത്തോടു നീട്ടിക്കൊടുത്തീടിനാൻ.
അജിതനഥ ജിതപവനനനിലസുതനാദരാ-
ലാജ്യമദ്യേക്ഷുലവണാംബുധികളും
ഗിരിഗഹനനഗനഗരനദനദികൾ ചേൎന്നെഴും
ക്രൌഞ്ചകുശപ്ലക്ഷജംബുദ്വീപങ്ങളും
ഘനഘടിതപവനലഘുമാൎഗ്ഗേണ നീണ്ടവാൽ
കണ്ടു കപീന്ദ്രനും കൌണപവീരനും
ബഹുമതിയോടതികുതുകഹൃദയമൊടുഭൌ തദാ
ബാലമവലംബ്യ തത്ര ചെന്നീടിനാർ
വനജദളനയനപദകമലയുഗളം മുദാ
വന്ദിച്ചു വിസ്മയംപൂണ്ടു നിന്നീടിനാർ.
 പ്ലവഗകുലപതികളതുപൊഴുതു കലഹാശയാ
പേൎത്തും ശിലാശൈലവൃക്ഷങ്ങൾ തൂകിനാർ.
കരബലമോടഥ ദനുജകുലപതി ശതാനനൻ
ഖണ്ഡിച്ചതൊക്കെക്കളഞ്ഞു ശരങ്ങളാൽ.
തദനു ദനുസുതനതനുതനു നിജശരങ്ങളാൽ
താപം വളൎത്തിനാൻ വാനരൌഘത്തെയും.
അമരപതിസുതതനയനംഗദൻ നീലനും
അശ്വിനീപുത്രരാം മൈന്ദൻ വിവിദനും
അജതനയനളകുമുദവിനതപനസാദിയും

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/12&oldid=174370" എന്ന താളിൽനിന്ന് ശേഖരിച്ചത്